ഐടി വികസനം: 
കാഫിറ്റ് നിർദേശങ്ങൾ സമർപ്പിച്ചു



കോഴിക്കോട്    ഐടി മേഖലയുടെ വളർച്ചയും ഭാവിസാധ്യതകളും സംബന്ധിച്ച നിർദേശങ്ങൾ ഐടി മേഖലയിലുള്ള സംഘടനയായ കലിക്കറ്റ്‌ ഫോറം ഫോർ ഐടി (കാഫിറ്റ്) സർക്കാരിന്‌ സമർപ്പിച്ചു. ബജറ്റിന്‌  മുന്നോടിയായി ധനമന്ത്രിയുമായി കാഫിറ്റ് പ്രതിനിധികൾ ചർച്ചനടത്തിയിരുന്നു. ഇതനുസരിച്ചുള്ള  നിർദേശങ്ങളാണ്   സമർപ്പിച്ചത്.      സൈബർപാർക്ക് ക്യാമ്പസിൽ പുതിയ കെട്ടിടം, ഓഡിറ്റോറിയം, വിനോദ മേഖല,  സുരക്ഷ   മെച്ചപ്പെടുത്തൽ, പാർക്കിൽ ഡേകെയർ സെന്റർ, നൈപുണ്യ വികസന -വിനിയോഗത്തിന്  പദ്ധതി   തുടങ്ങിയ ആവശ്യങ്ങളാണ്‌ നിവേദനത്തിലുള്ളത്‌.  കാഫിറ്റ് പ്രസിഡന്റ് കെ വി അബ്ദുൾഗഫൂർ, സെക്രട്ടറി ആനന്ദ് ആർ കൃഷ്ണൻ, ജനറൽ മാനേജർ അംജദ് അലി അമ്പലപ്പള്ളി, എക്സിക്യൂട്ടീവ് അംഗം റോഷിക് അഹമ്മദ് എന്നിവരാണ്‌ നിവേദനം നൽകിയത്‌. Read on deshabhimani.com

Related News