വായനോത്സവം രൂപപ്പെടുത്തുന്നത്‌ 
ആവിഷ്‌കാരത്തിന്റെ പുതിയ ലോകം: കെ ഇ എൻ

സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന അഖിലകേരള വായനോത്സവത്തിന്റെ സമാപന സമ്മേളനം കെ ഇ എൻ ഉദ്ഘാടനം ചെയ്യുന്നു


  പയ്യോളി വായനോത്സവം ആവിഷ്കാരത്തിന്റെ പുതിയ ലോകം  രൂപപ്പെടുത്തുകയാണെന്ന് കെ ഇ എൻ പറഞ്ഞു. സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന അഖിലകേരള വായനോത്സവത്തിന്റെ സമാപന സമ്മേളനം സർഗാലയ ക്രാഫ്റ്റ് വില്ലേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  എല്ലാ ഉത്സവങ്ങളിലും ആവിഷ്കാരത്തിന്റെ വലിയ മാറ്റമില്ലാത്ത  ലോകം ആവർത്തിക്കപ്പെടുകയാണ് ചെയ്യുന്നതെങ്കിൽ വായനോത്സവത്തിൽ  ആവിഷ്കാരത്തിന്റെ പുതിയ ഭൂമിയും ആകാശവും ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. വായനമത്സരം എന്നത് വായന ഉത്സവമാക്കി മാറ്റിയത് വിപ്ലവകരമായ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.  സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു അധ്യക്ഷനായി. സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ അജിത്ത് കൊളാടി, കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. ജോ. സെക്രട്ടറി മനയത്ത് ചന്ദ്രൻ സ്വാഗതവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ വി രാജൻ നന്ദിയും പറഞ്ഞു.    Read on deshabhimani.com

Related News