ചങ്ക്‌ ഇനി 
ഓൺലൈനിലും



  കോഴിക്കോട്‌   ജില്ലാ പഞ്ചായത്ത് എഡ്യുകെയർ പദ്ധതി നടപ്പാക്കുന്ന കൗമാര ശാക്തീകരണ പരിപാടിയായ ചങ്ക്‌(ക്യാമ്പയിൻ ഫോർ ഹെൽത്തി അഡോളസൻസ് നർച്ചറിങ്‌ കോഴിക്കോട്) ഓൺലൈൻ പതിപ്പുകൂടി. ശനിയാഴ്‌ച മുതൽ  ഇതുമായി ബന്ധപ്പെട്ട ഓൺലൈൻ ക്ലാസുകൾ തുടങ്ങി. കോവിഡ്‌ മൂന്നാം തരംഗത്തെ തുടർന്ന്‌ വിദ്യാലയങ്ങൾ വീണ്ടും അടച്ചിടുന്നതിനായി സർക്കാർ തീരുമാനിച്ചതോടെയാണ് എട്ട്‌, ഒമ്പത്‌ ക്ലാസിലെ കുട്ടികൾക്കായി അഡോളസന്റ് ബ്രിഗേഡുകളുടെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസുകൾ നടക്കുക. പത്താംതരത്തിലുള്ളവരെ നേരിട്ട്‌ ഭാഗമാക്കും. ഫെബ്രുവരി 20ഓടെ ശാക്തീകരണ ക്ലാസുകളുടെ ആദ്യഘട്ടം അവസാനിക്കുമെന്ന്‌ എഡ്യുകെയർ ജില്ലാ കോ ഓർഡിനേറ്റർ അബ്ദുന്നാസർ പറഞ്ഞു.  സുരക്ഷിത കൗമാരം, ആരോഗ്യ ആഹാരശീലങ്ങൾ, ജീവിതശീലങ്ങൾ എന്നീ മൊഡ്യൂളുകളും രക്ഷാകർത്താക്കൾക്കുള്ള പ്രത്യേക മൊഡ്യൂളുമാണ് ഓൺ ലൈൻ പതിപ്പിലുണ്ടാവുക. തെരഞ്ഞെടുത്ത മെന്റർമാരുടെ നേതൃത്വത്തിൽ അഡാളസന്റ് ബ്രിഗേഡ് അംഗങ്ങൾക്കും ഒരു ക്ലാസിലെ കുട്ടികൾക്കും ഗൂഗിൾ മീറ്റ് വഴി മാതൃകാ ക്ലാസുകൾ സംഘടിപ്പിക്കും. തുടർന്ന് പരിശീലനം ലഭിച്ച കുട്ടികളുടെ നേതൃത്വത്തിൻ മറ്റു ക്ലാസുകളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഓൺലൈൻ വഴി സംവദിക്കാം.  നേതൃത്വം നൽകാൻ  സ്‌കൂളുകളിലെ എഡ്യുകെയർ കോ ഓർഡിനേറ്റർമാരും ക്ലാസ്‌  ടീച്ചറുമുണ്ടാകും.   Read on deshabhimani.com

Related News