കർഷകസമരം ഇന്ത്യയുടെ മുല്ലപ്പൂ വിപ്ലവം: എളമരം കരീം



  കോഴിക്കോട്‌ ഈജിപ്‌തിൽ നടന്ന മുല്ലപ്പൂ വിപ്ലവത്തിന്‌ സമാനമാണ്‌ രാജ്യതലസ്ഥാനത്ത്‌ കർഷകർ നടത്തുന്ന അതിജീവന സമരമെന്ന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. സിഐടിയു ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ നടന്ന ജാഥാ സമാപനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രക്ഷോഭമായി കർഷകസമരം മാറുകയാണ്‌. കോർപറേറ്റുകൾക്ക്‌ വിപണി കൈയടക്കാനുള്ള അവസരമാണ്‌ പുതിയ കാർഷിക നിയമങ്ങളിലൂടെ മോഡി സാധ്യമാക്കുന്നത്‌. നിയമങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ തുറന്നെതിർക്കാൻ കോൺഗ്രസ്‌ തയ്യാറായില്ല. കോൺഗ്രസിന്റെ പ്രകടനപത്രികയിലെ വാഗ്‌ദാനമാണ്‌ ബിജെപി നടപ്പാക്കുന്നത്‌. കർഷക പ്രതിഷേധം ഉയർന്നതോടെയാണ്‌ കോൺഗ്രസ്‌ പിന്തുണയായെത്തിയത്‌. കർഷക തൊഴിലാളി കൂട്ടായ്‌മ ഉയർന്നുവന്നാലേ തെറ്റായ നയങ്ങൾ തിരുത്താനാകൂ എന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News