പുതിയ ഉയരം, വേഗം, ദൂരം

ജില്ലാ കായികമേളയ്ക്ക് മുന്നോടിയായി മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ പരിശീലനം നടത്തുന്ന മത്സരാർഥികൾ


കോഴിക്കോട്   കൂടുതൽ വേഗവും ഉയരവും ദൂരവും തേടി  ജില്ലയിലെ കൗമാര പ്രതിഭകൾ ഇന്നുമുതൽ കളത്തിലിറങ്ങും. ജില്ലാ സ്‌കൂൾ കായികമേള‌ക്ക്‌ ചൊവ്വാഴ്‌ച രാവിലെ ഏഴര‌ക്ക്‌ കോഴിക്കോട്‌ മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്‌മാൻ സ്‌റ്റേഡിയത്തിൽ തുടക്കമാവും.  പകൽ മൂന്നിന്‌ മേയർ ഡോ. ബീന ഫിലിപ്പ്‌ മേള ഉദ്‌ഘാടനംചെയ്യും. മുൻ സൗത്ത് ഏഷ്യൻ മെഡൽ ജേതാവ്‌ ഇബ്രാഹിം ചീനിക്കൽ ദീപശിഖ കൊളുത്തും.മൂന്നുദിവസങ്ങളിലായി നടക്കുന്ന മേള വ്യാഴം വൈകിട്ട്‌ സമാപിക്കും. സമാപന സമ്മേളനം മന്ത്രി അഹമ്മദ്‌ ദേവർകോവിൽ ഉദ്‌ഘാടനം ചെയ്യും.   17 ഉപജില്ലകളിൽനിന്നായി അയ്യായിരത്തോളം മത്സരാർഥികൾ പങ്കെടുക്കും.  കോച്ച് ഒ എം നമ്പ്യാരുടെ മണിയൂർ മീനത്തുംകരയിലെ സ്‌മൃതികുടീരത്തിൽനിന്ന് മുൻ അന്തർദേശീയ നടത്തക്കാരി എ എം വിൻസി കായികമേളാ ദീപശിഖ  തെളിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ മനോജ് മണിയൂർ ഉദ്‌ഘാടനംചെയ്തു. കെ ചിത്ര അധ്യക്ഷയായി. ഫുട്‌വോളി അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് രാം അവതർ, വി പി അബ്ദുൽ കരീം, പി മുരളീധരൻ, ഒ സുരേഷ് ബാബു, ലീല നമ്പ്യാർ, ഹസ്‌നി മുരളീധരൻ, മായ സുരേഷ്‌, ഒ മധു, ബാലകൃഷ്ണൻ കുഴിക്കണ്ടി, കെ വി സത്യൻ, കെ സത്യൻ, എ കെ മുഹമ്മദ് അഷ്‌റഫ്, ഡോ. എം ഷിംജിത്ത് എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News