740 പേർക്കുകൂടി കോവിഡ്‌, 
683 രോഗമുക്തി



കോഴിക്കോട്‌ സമ്പർക്കത്തിലൂടെ പോസിറ്റീവായ 736 പേരുൾപ്പെടെ 740 കോവിഡ്‌ കേസുകൾ കൂടി റിപ്പോർട്ട്‌ ചെയ്‌തു. ഉറവിടമറിയാത്ത മൂന്നുപേരും ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള ഒരാളും പട്ടികയിലുണ്ട്‌. 5639 പേരെ പരിശോധനക്ക്‌ വിധേയരാക്കിയപ്പോൾ 13.28 ശതമാനമാണ്‌ ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്‌. അതേസമയം, ചികിത്സയിലായിരുന്ന 683 പേർകൂടി രോഗമുക്തരായി. 7414 കോഴിക്കോട് സ്വദേശികളാണ് ഇപ്പോൾ ചികിത്സയിലുള്ളത്. പുതുതായി വന്ന 644 പേരുൾപ്പെടെ 18,283 പേർ നിരീക്ഷണത്തിലുണ്ട് . ഇതുവരെ 11,68,739 പേർ നിരീക്ഷണം പൂർത്തിയാക്കി. 3950 മരണങ്ങൾ ഇതിനകം റിപ്പോർട്ട്‌ ചെയ്‌തു. Read on deshabhimani.com

Related News