ഇഡി വേട്ടക്കെതിരെ 
യുവജന പ്രതിരോധം

സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിര ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി 
 സംഘടിപ്പിച്ച ഹെഡ്പോസ്റ്റ് ഓഫീസ് മാർച്ച് സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനംചെയ്യുന്നു


കോഴിക്കോട് ദേശീയ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ഹെഡ് പോസ്‌റ്റോഫീസിലേക്ക്‌ മാർച്ച് സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എൽ ജി ലിജീഷ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ അരുൺ, കെ എം നിനു എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി സി ഷൈജു സ്വാഗതവും ട്രഷറർ ടി കെ സുമേഷ് നന്ദിയും പറഞ്ഞു.  കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാനുള്ള ഇഡി നീക്കം ചെറുത്തുതോൽപ്പിക്കുക, ഇഡിയുടെ രാഷ്ട്രീയവേട്ട അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി നടത്തിയ മാർച്ചിൽ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. Read on deshabhimani.com

Related News