ചാലിയാറിലെത്തുന്നത് 10 ബോട്ട് ക്ലബ്ബുകൾ

ബേപ്പൂർ ചാലിയാർ വള്ളംകളി 
മത്സരത്തിൽ പങ്കെടുക്കുന്ന 
എ കെ ജി പൊടോത്തുരുത്തി ടീം


ഫറോക്ക്   ചാമ്പ്യൻസ് ബോട്ട് ലീഗി(സിബിഎൽ)ന്റെ ഭാഗമായി ബേപ്പൂർ വള്ളംകളിക്കായി ഫറോക്ക് ചാലിയാറിൽ തുഴയെറിയാനെത്തുന്നത് പത്ത് ബോട്ട് ക്ലബ്ബുകൾ. മത്സരം ചൊവ്വ പകൽ രണ്ടിന് ആരംഭിക്കും.  ഫറോക്ക് പുതിയ പാലം മുതൽ പഴയ പാലംവരെയാണ് ജലമേള. മുപ്പത് തുഴച്ചിലുകാരുള്ള 60 അടി നീളമുള്ള ചുരുളൻ വള്ളങ്ങൾ മൂന്നുതലങ്ങളിലായാണ് മത്സരം.  കാണികൾക്കായി പുഴയോരത്ത് പ്രത്യേക പവലിയനുണ്ട്.   ടീമുകള്‍  എ കെ ജി പൊടോത്തുരുത്തി എ  ടീം, എ കെ ജി പൊടോത്തുതുരുത്തി ബി ടീം, റെഡ് സ്റ്റാർ കാര്യംകോട്, ന്യൂ ബ്രദേഴ്‌സ് മയീച്ച, എ കെ ജി മയീച്ച,  ശ്രീ വയൽക്കര വെങ്ങാട്ട്, ശ്രീ വിഷ്ണുമൂർത്തി കുറ്റിവയൽ, ഇ എം എസ് മുഴക്കീൽ, കൃഷ്ണപിള്ള കാവുംചിറ, നവോദയ മംഗലശേരി.   Read on deshabhimani.com

Related News