സഹകാരി പ്രതിഭാ പുരസ്‌കാരം 
എം മെഹബൂബിന്



കോഴിക്കോട് കാലിക്കറ്റ്‌ ടൗൺ സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് മികച്ച സ ഹകാരിക്ക്‌ ഏർപ്പെടുത്തിയ എം ഭാസ്‌കരൻ സഹകാരി പ്രതിഭാ പുരസ്‌കാരം കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബിന്. 25,000 രൂപയും പ്രശസ്തിപത്രവും മെമെന്റോയും അടങ്ങുന്നതാണ് അവാർഡ്. സഹകരണ മേഖലയിൽ നവീന കാഴ്‌ചപ്പാടോടെ നടത്തുന്ന ബഹുമുഖമായ പ്രവർത്തനങ്ങൾക്കാണ്‌ പുരസ്‌കാരം.        കരുവന്നൂർ വിഷയത്തെ തുടർന്ന്‌ സംജാതമായ പ്രതിസന്ധിയിൽ സഹകാരികളെയും ജീവനക്കാരെയും കോർത്തിണക്കിയുള്ള പ്രവർത്തനങ്ങൾക്ക്‌ മെഹബൂബ്‌ നേതൃത്വം നൽകിയതായി ജൂറി വിലയിരുത്തി.  രജതജൂബിലി ആഘോഷസമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കുമെന്ന്‌ ബാങ്ക് ചെയർമാൻ ടി വി നിർമലൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മാനേജർ ഇ സുനിൽ കുമാർ, വൈസ് ചെയർമാൻ  ഒ എം ഭരദ്വാജ്, ടി പി ശ്രീധരൻ, ഇ മുരളീധരൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News