രചനാമത്സരത്തിലേക്ക്‌ എൻട്രികൾ അയയ്ക്കാം



കോഴിക്കോട്‌  സൈലം–-ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റിന്റെ ഭാഗമായി ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി സാഹിത്യരചനാമത്സരം സംഘടിപ്പിക്കും. കഥ, കവിത എന്നിവയിലാണ്‌ മത്സരം. വിഷയ നിബന്ധനയില്ല. രചനകൾ സ്‌കൂൾ അധികൃതരുടെ സാക്ഷ്യപത്രം സഹിതം കോഴിക്കോട്‌ ജില്ലയിലേത്‌  ദേശാഭിമാനി കോഴിക്കോട്‌ ഓഫീസിലും വയനാട്‌ ജില്ലയിലേത്‌  കൽപ്പറ്റയിലെ ന്യൂസ്‌ ബ്യൂറോയിലും എത്തിക്കണം. തപാലിൽ കൺവീനർ, അക്ഷരമുറ്റം സാഹിത്യമത്സരം, ദേശാഭിമാനി ദിനപത്രം, കോൺവെന്റ്‌ റോഡ്‌, കോഴിക്കോട്‌ –-673032 എന്ന വിലാസത്തിലാണ്‌ അയക്കേണ്ടത്‌. അവസാന തീയതി –-31.   രചനകൾ പരിശോധിച്ച്‌ തെരഞ്ഞെടുക്കുന്ന 25 പേരെ പങ്കെടുപ്പിച്ചാണ്‌ ജില്ലാതല മത്സരം. ജില്ലാതലത്തിലെ ഒന്നും രണ്ടും സ്ഥാനക്കാർക്ക്‌ സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനക്കാർക്ക്‌ യഥാക്രമം 5000, 3000 രൂപ വീതം സമ്മാനത്തുകയും മെമെന്റോയും സാക്ഷ്യപത്രവുമാണ്‌ സമ്മാനം. സംസ്ഥാനതലത്തിൽ 50,000, 25,000 രൂപ വീതമാണ്‌ സമ്മാനത്തുക. ഫോൺ: 7736676914. Read on deshabhimani.com

Related News