ഐഎൻടിയുസി 
ഫുൾടൈം കേഡർ: ആർ ചന്ദ്രശേഖരൻ



കോഴിക്കോട്‌ തിരുവനന്തപുരം വിമാനത്താവളം അദാനിക്ക്‌ കൈമാറിയതിനെ അനുകൂലിച്ചുള്ള ശശി തരൂർ എംപിയുടെ പ്രസ്താവന വ്യക്തിപരമായ അഭിപ്രായമെന്ന്‌ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ്‌ ആർ ചന്ദ്രശേഖരൻ. കോഴിക്കോട്ട്‌‌ നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം. വിമാനത്താവളം സ്വകാര്യവൽക്കരിച്ച നടപടിയോട്‌ ഐഎൻടിയുസിക്ക്‌ യോജിപ്പില്ല.  ലോകത്തിന്റെ പല ഭാഗങ്ങളിൽ സഞ്ചരിച്ച വിശ്വപൗരനായ തരൂരിന്‌ അദ്ദേഹത്തിന്റെ അഭിപ്രായം പറയാം. കോൺഗ്രസ്‌ സെമി കേഡർ പാർടിയായതു സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക്‌ ഫുൾടൈം കേഡർ സംഘടനയാണ്‌ ഐഎൻടിയുസി എന്നായിരുന്നു ചന്ദ്രശേഖരന്റെ മറുപടി. Read on deshabhimani.com

Related News