ഉയർന്നു, ജനരോഷം

കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ മുതലക്കുളത്ത്‌ നടന്ന സി പി ഐ എം റാലി കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ എംഎൽഎ 
ഉദ്ഘാടനം ചെയ്യുന്നു--


കോഴിക്കോട്‌ ജീവിതഭാരം വർധിപ്പിക്കുന്ന കേന്ദ്രസർക്കാരിനെതിരെ ബഹുജനങ്ങളുടെ  ജനകീയ പ്രതിഷേധം ആളിക്കത്തി. സിപിഐ എം ജില്ലാ കമ്മിറ്റി മുതലക്കുളത്ത്‌ സംഘടിപ്പിച്ച  പ്രതിഷേധം രാജ്യത്ത്‌ ജനാധിപത്യ അവകാശങ്ങളും പൗരസ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്‌ ഊർജം പകരുന്നതായി.  രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യസ്വഭാവം കാത്തുസൂക്ഷിക്കാൻ മതനിരപേക്ഷ കക്ഷികളെ ഒന്നിച്ചുനിർത്തുമെന്ന പ്രഖ്യാപനത്തിനും വേദി സാക്ഷിയായി.  കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്ഘാടനംചെയ്‌തു.  എല്ലാവർക്കും വിദ്യാഭ്യാസം, എല്ലാവർക്കും തൊഴിൽ, സ്വകാര്യവൽക്കരണ നീക്കങ്ങൾ പ്രതിരോധിക്കുക, കാർഷിക വിളകൾക്ക് സ്വാമിനാഥൻ കമീഷൻ ശുപാർശ പ്രകാരമുള്ള താങ്ങുവില പ്രഖ്യാപിക്കുക, കേന്ദ്രസർക്കാർ ജനാധിപത്യ അവകാശങ്ങൾക്കുമേൽ നടത്തുന്ന കടന്നുകയറ്റം പ്രതിരോധിക്കുക തുടങ്ങിയ   മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു സമരം.   ജില്ലാ സെക്രട്ടറി പി മോഹനൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്‌ണൻ, സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക എന്നിവർ പങ്കെടുത്തു. ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദ്‌ സ്വാഗതം പറഞ്ഞു.   ഗവർണർ നിർവഹിക്കുന്നത്‌ 
ബിജെപിയുടെ രാഷ്ട്രീയ ദൗത്യം: 
കെ കെ ശൈലജ കോഴിക്കോട്‌ കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ രാഷ്ട്രീയ ദൗത്യമാണ്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ നിർവഹിക്കുന്നതെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ പറഞ്ഞു. കേരളത്തെ അട്ടിമറിക്കുകയാണ്‌  ഇതിന്‌ പിന്നിലെ ലക്ഷ്യമെന്നും അവർ പറഞ്ഞു. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഐ എം ജില്ലാ കമ്മിറ്റി  മുതലക്കുളത്ത്‌ സംഘടിപ്പിച്ച ബഹുജനറാലി ഉദ്‌ഘാടനംചെയ്യുകയായിരുന്നു കെ കെ ശൈലജ. ബിജെപി ഇതര സർക്കാരുള്ള സംസ്ഥാനങ്ങളിലെല്ലാം ഗവർണറെ ഉപയോഗിച്ചാണ്‌ ബിജെപി അജൻഡ നടപ്പാക്കുന്നത്‌. ബിജെപിയെ അധികാരത്തിൽനിന്ന്‌ പുറത്താക്കാൻ ഇന്ത്യൻ ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ  സാധ്യമായ വിശാല മതനിരപേക്ഷ സഖ്യം ഉയർത്തിക്കൊണ്ടുവരാൻ സിപിഐ എം മുൻകൈയെടുക്കുമെന്നും അവർ പറഞ്ഞു. രണ്ടാഴ്‌ചമുമ്പ്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ദൗർഭാഗ്യകരമായി ഉണ്ടായ  സംഭവത്തെ സിപിഐ എം ന്യായീകരിക്കുന്നില്ലെന്നും എന്നാൽ ഇതിന്റെ മറവിൽ മറ്റാരുടെയോ ആശയം നടപ്പാക്കാൻ  ശ്രമിക്കുന്നവരുടെ നിയമവിരുദ്ധ പ്രവൃത്തി എതിർക്കുമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ പ റഞ്ഞു. Read on deshabhimani.com

Related News