നിറങ്ങൾ പെയ്ത മഴവിൽയാത്ര

മഴവിൽയാത്ര കെ എം സച്ചിൻദേവ് എംഎൽഎ ഉദ്ഘാടനംചെയ്യുന്നു


നടുവണ്ണൂർ ജലമർമരം ചിത്രകലാ കൂട്ടായ്മ ക്യാമ്പിന്റെ ഭാഗമായി നടുവണ്ണൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ മഴവിൽയാത്ര സംഘടിപ്പിച്ചു. സ്‌കൂളിലെ മഴവിൽ കലാ കൂട്ടായ്മയുടെ ദൃശ്യകലാ വിഭാഗമായ മഴവിൽചന്തം യാത്ര സംഘടിപ്പിച്ചു.  ജലസംരക്ഷണം, പ്രകൃതി സ്നേഹം എന്നീ ആശയങ്ങളെ ചിത്രങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനായാണ്‌ ജലമർമരം ചിത്രകലാ ക്യാമ്പ്‌. കരിയാത്തൻപാറ തോണിക്കടവിൽ കെ എം സച്ചിൻദേവ് എംഎൽഎ ഉദ്ഘാടനംചെയ്തു. ടി പി അനീഷ് അധ്യക്ഷനായി. വത്സൽ കൂർമ കൊല്ലേരി,  സിഗ്നിദേവരാജ്‌, പ്രദകുമാർ ഒഞ്ചിയം, കുഞ്ഞബ്ദുള്ള തച്ചോളി, ശ്രീജേഷ്  എന്നിവർ സംസാരിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള നാൽപ്പതോളം ചിത്രകാരന്മാർ രണ്ടുദിവസ ക്യാമ്പിൽ രചന നടത്തി. കെ സി രാജീവൻ സ്വാഗതവും രമ്യ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News