പൊയിൽക്കാവ് ക്ഷേത്രത്തിലെ 
നവരാത്രി ഉത്സവം 26ന് ആരംഭിക്കും



കൊയിലാണ്ടി  പൊയിൽക്കാവ് ശ്രീദുർഗാദേവി ക്ഷേത്രത്തിലെ നവരാത്രി ഉത്സവം 26 മുതൽ ഒക്ടോബർ അഞ്ചുവരെ നടക്കും. 6.30ന്‌ നവരാത്രി ആഘോഷം റിട്ട. ജഡ്ജ് എ എ വിജയൻ ഉദ്ഘാടനംചെയ്യും.       കൊമ്പ് വാദ്യ കലാകാരൻ കാഞ്ഞിലശ്ശേരി അച്യുതൻ നായരെ ആദരിക്കും. 27ന് രാവിലെ എട്ടിന് സുനിൽ തിരുവങ്ങൂരിന്റെ സംഗീതക്കച്ചേരി, വൈകിട്ട്‌ ആറരക്ക്‌ ബിന്ദു രവീന്ദ്രനും സംഘവും ഒരുക്കുന്ന നൃത്തം, 28ന് ഈറോഡ് രാജന്റെ പ്രഭാഷണം,  തായമ്പക അരങ്ങേറ്റം, 29ന് കലാദർപ്പണ പൊയിൽക്കാവിന്റെ നൃത്തപരിപാടി, 30ന് രാവിലെ മുചുകുന്ന് പത്മനാഭന്റെ ഓട്ടൻതുള്ളൽ, വൈകിട്ട് മെഗാ തിരുവാതിര, ഒക്ടോബർ ഒന്നിന് രാവിലെ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ പുല്ലാംകുഴൽ കച്ചേരി, വൈകിട്ട് പാറക്കൽ നാട്യാഞ്ജലിയുടെ കലാപരിപാടി, രണ്ടിന്‌ നൂപുരം പൊയിൽക്കാവിന്റെ കലാപരിപാടി, മൂന്നിന്‌ ഗ്രന്ഥംവയ്‌പ്പ് തുടർന്ന് റിഥം ഓർക്കസ്ട്രയുടെ ഭക്തി ഗാനമേള, നാലിന്‌ നവമി ദിനത്തിൽ രാവിലെ വർണം കലോപൊയിൽ ഒരുക്കുന്ന ഭക്തി ഗാനമേള, വൈകിട്ട് സെവൻ നോട്ട്സിന്റെ ഭക്തി ഗാനമേള, അഞ്ചിന് ദശമി ദിനത്തിൽ ക്ഷേത്രച്ചടങ്ങുകൾക്ക് ശേഷം ഗ്രന്ഥം എടുപ്പ്, വിദ്യാരംഭം എന്നിവ ഉണ്ടാകും. Read on deshabhimani.com

Related News