പൂർവ വിദ്യാർഥിയുടെ ആത്മഹത്യ: 
എൻഐടിയിലേക്ക് എസ്എഫ്ഐ മാർച്ച്



കോഴിക്കോട്‌ ചാത്തമംഗലം എൻഐടിയിലെ പൂർവ വിദ്യാർഥി ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച്‌ എൻഐടിയിലേക്ക്‌  എസ്എഫ്ഐ മാർച്ച് സംഘടിപ്പിച്ചു. ചേർത്തല പള്ളിപ്പുറം പഞ്ചായത്ത്‌ ഏഴാം വാർഡ്‌ സ്വാതിനിവാസിൽ ദിലീപ്‌–- സോണി ദമ്പതികളുടെ മകൻ അഗിൻ എസ്‌ ദിലീപാണ്‌ (ബാലു,22) അമൃത്‌സറിലെ ഹോസ്റ്റൽമുറിയിൽ തൂങ്ങിമരിച്ചത്‌.  അഗിൻ കോഴിക്കോട്‌ എൻഐടിയിൽ പഠിച്ചപ്പോൾ അധ്യാപകനായിരുന്ന പ്രൊഫ. പ്രസാദ്‌ കൃഷ്‌ണക്കെതിരെ കുറിപ്പ് എഴുതിവച്ചായിരുന്നു ആത്മഹത്യ. എൻഐടിയിൽ ബിടെക്‌ കംപ്യൂട്ടർ സയൻസ്‌ കോഴ്‌സിന്‌ ചേർന്നെങ്കിലും പൂർത്തിയാക്കാനായിരുന്നില്ല. എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ നടന്ന മാർച്ച്‌ സംസ്ഥാന സെക്രട്ടറി പി എം ആർഷോ ഉദ്‌ഘാടനംചെയ്തു. പി താജുദ്ധീൻ അധ്യക്ഷനായി. മുഹമ്മദ്‌ സാദിഖ്‌, കെ മിഥുൻ, പി കെ അഖിൽ, കെ വി അനുരാഗ്‌ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News