ഹാർഡ് ഡിസ്ക് കൈമാറി



കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്‌ക്കുകൾ പൊലീസിന് കൈമാറി. ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ്‌ അന്വേഷക ഉദ്യോഗസ്ഥനായ മെഡിക്കൽ കോളേജ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ പൊലീസ് ആശുപത്രിയിലെത്തിയത്.  താഴത്തെ നിലയിലെ വരാന്തയിൽ സ്ഥാപിച്ച സിസ്റ്റത്തിൽനിന്ന് രണ്ട് ഹാർഡ് ഡിസ്‌ക്കുകളും പുറത്തെടുത്ത് ജീവനക്കാർ പൊലീസിന് കൈമാറി. ആശുപത്രിയുടെ മുഴുവൻ ഭാഗങ്ങളിലും സ്ഥാപിച്ചിട്ടുള്ള കാമറയിൽനിന്നുള്ള  ദൃശ്യങ്ങൾ ശേഖരിക്കുന്നത് ഇവിടെയുള്ള ഹാർഡ് ഡിസ്‌ക്കിലാണ്. പെട്ടെന്ന് ആവശ്യപ്പെട്ടാൽ പിന്നീടുള്ള ദൃശ്യങ്ങൾ രേഖപ്പെടുത്താനാവാതെവരും. പുതിയ ഹാർഡ് ഡിസ്‌ക് സ്ഥാപിക്കുന്നതുവരെ ആശുപത്രിയിലെ ദൃശ്യങ്ങൾ റെക്കോഡ് ചെയ്യാനാവില്ലെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു. സംഘർഷം നടന്ന ദിവസത്തെ ദൃശ്യങ്ങൾ പൊലീസ് കോപ്പിചെയ്ത് എടുത്തിരുന്നു. ഇത് എഡിറ്റ് ചെയ്യപ്പെട്ടതാണെന്ന ആരോപണം ശക്തമായതിനെ തുടർന്നാണ് ഹാർഡ് ഡിസ്‌ക് സമർപ്പിക്കേണ്ടി വന്നത്. Read on deshabhimani.com

Related News