കോടിയുടെ നിക്ഷേപം



കോഴിക്കോട്‌ കോവിഡ്‌ പ്രതിസന്ധി പിടിമുറുക്കുമ്പോഴും നൂറുദിവസത്തിനുള്ളിൽ 270 പുതിയ വ്യവസായ യൂണിറ്റുകൾ തുടങ്ങുകയായിരുന്നു ലക്ഷ്യം. എന്നാൽ, തുടങ്ങിയത്‌ 310 എണ്ണം. 33 കോടി രൂപ നിക്ഷേപം പ്രതീക്ഷിച്ച ജില്ലയിലേക്ക്‌ 53 കോടി രൂപ ഒഴുകിയെത്തി. 1188 പേരും അവരുടെ കുടുംബവും സ്ഥിരവരുമാനക്കാരുമായി. എൽഡിഎഫ്‌ സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയിലൂടെ വ്യവസായ മേഖലക്ക്‌ പറയാൻ  മുന്നേറ്റത്തിന്റെ കഥകൾ.   പുതുതായി വ്യവസായം ആരംഭിക്കുന്നവർക്ക്‌ ലൈസൻസെടുക്കലും സബ്‌സിഡി ലഭിക്കലും വായ്‌പയെടുക്കലുമെല്ലാം വർഷങ്ങൾക്കു മുമ്പ്‌ കീറാമുട്ടിയായിരുന്നു. ചുവപ്പു നാടയിൽ കുടുങ്ങി പലർക്കും വ്യവസായ സ്വപ്‌നം ഉപേക്ഷിക്കേണ്ടിവന്നിട്ടുണ്ട്‌. ആ അവസ്ഥ ഇപ്പോൾ മാറി. ലൈസൻസുകൾ നൽകുന്നത്‌ ഓൺലൈനിലേക്ക്‌ മാറിയപ്പോൾ കാര്യങ്ങൾ എളുപ്പമായി. ലൈസൻസില്ലാതെ മൂന്നു വർഷംവരെ പ്രവർത്തിക്കാനും അവസരമുണ്ട്‌. അതിനായി പ്രത്യേക അപേക്ഷ നൽകിയാൽ മതി.  എന്റർപ്രണർ സപ്പോൾട്ട്‌ സ്‌കീം (ഇൽഎസ്‌എസ്‌), പ്രൈം മിനിസ്‌റ്റർ എംപ്ലോയ്‌മെന്റ്‌ ജനറേഷൻ പ്രോഗ്രാം (പിഎംഇജിപി) എന്നിവ വഴിയെല്ലാം പുതിയ യൂണിറ്റുകൾക്ക്‌ സബ്‌സിഡി കൃത്യമായി നൽകുന്നു. നേരത്തെ ആരംഭിച്ച പദ്ധതികൾക്കും സബ്‌സിഡിയുണ്ട്‌.  ഏപ്രിൽ മുതൽ സെപ്‌തംബർ 19 വരെ അഞ്ഞൂറോളം പുതിയ യൂണിറ്റുകൾ തുടങ്ങി. കോവിഡ്‌ ആരംഭിച്ചതു മുതൽ ഏപ്രിൽ വരെ 950 വ്യവസായങ്ങളാണ്‌ ജില്ലയിൽ ആരംഭിച്ചത്‌. മൂവായിരത്തഞ്ഞൂറോളം പേർക്ക്‌ തൊഴിലും ലഭിച്ചു. കോവിഡ്‌ കാലത്ത്‌ പ്രതിസന്ധിയിലായ വ്യവസായികളെ സഹായിക്കാനായി വ്യവസായ ഭദ്രതാ പ്രത്യേക സ്‌കീമുമുണ്ട്‌. ബാങ്കിന്റെ പലിശ തിരിച്ചുനൽകാനും പദ്ധതിയുണ്ട്‌. അഞ്ചു ലക്ഷത്തിനു താഴെ മുതൽമുടക്കിൽ തുടങ്ങിയ യൂണിറ്റുകൾക്കും സഹായധനം ലഭിക്കും. Read on deshabhimani.com

Related News