കുടുംബശ്രീ സിഡിഎസ് 
ഓഫീസ് ഉദ്ഘാടനം

എടച്ചേരി പഞ്ചായത്ത് മോഡൽ സിഡിഎസ് ഓഫീസ് കെ പി വനജ ഉദ്ഘാടനം ചെയ്യുന്നു


നാദാപുരം എടച്ചേരി പഞ്ചായത്ത് കുടുംബശ്രീ മോഡൽ സിഡിഎസ് ഓഫീസും ജെൻഡർ റിസോഴ്സ് സെന്ററും  ഉദ്ഘാടനം ചെയ്തു. സിഡിഎസ് ഓഫീസ്‌ തൂണേരി ബ്ലോക്ക് പ്രസിഡന്റ് കെ പി വനജയും ജെൻഡർ റിസോഴ്സ് സെന്റർ   വൈസ് പ്രസിഡന്റ് എം രാജനും ഉദ്ഘാടനം ചെയ്‌തു. വികസന സ്ഥിരംസമിതി  ചെയർപേഴ്സൺ എൻ നിഷ അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി സി കവിത  മുഖ്യാതിഥിയായി. ബ്ലോക്ക് ക്ഷേമകാര്യ ചെയർമാൻ രജീന്ദ്രൻ കപ്പള്ളി, പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ കൊയിലോത്ത് രാജൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ ശ്രീജ പലപറമ്പത്ത്, ബ്ലോക്ക് പഞ്ചായത്തംഗം എ ഡാനിയ, ഷീമ വള്ളിൽ, വി ഷെരീഫ, ടി കെ ബാബു,   ടി എച്ച് അനൂപ് എന്നിവർ സംസാരിച്ചു. സിഡിഎസ് ചെയർപേഴ്സൺ വി ബിന്ദു സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News