ലീഗ്, ജനതാദൾ വിട്ട്‌ 
ചെങ്കൊടിത്തണലിലേക്ക്‌

ലീഗ്, ജനതാദൾ പാർടികളിൽ നിന്ന്‌ രാജിവച്ചുവന്നവരെ കെ കെ ലതിക പതാക നൽകി സ്വീകരിക്കുന്നു


കുറ്റ്യാടി   മുസ്ലിം ലീഗ്, ജനതാദൾ പാർടികളിൽ നിന്ന്‌ രാജിവച്ച്‌  സിപിഐ എമ്മുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കാൻ തീരുമാനിച്ചവർക്ക് സ്വീകരണം നൽകി. എസ് ടി യു ജില്ലാ സമിതി അംഗം എം കെ അബ്ദുള്ള കുട്ടി, എം കെ മുക്സൽ, ആർ എം പോക്കർ, ടി ജെ കുഞ്ഞിരാമൻ, എം കെ ആദം, റഷീദ അബ്ദുള്ളക്കുട്ടി, മുഹമ്മദ് മുസ്ലിഹി, ആദം, സമീറ മുക്സൽ എന്നിവരും കുടുംബാംഗങ്ങളുമാണ് സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചത്.  രാജിവച്ചവർക്ക്‌ കക്കട്ടിൽ സ്വീകരണം നൽകി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ കെ ലതിക പതാക നൽകി  ഉദ്ഘാടനം ചെയ്തു.  കെ ടി രാജൻ അധ്യക്ഷനായി. കുന്നുമ്മൽ ലോക്കൽ സെക്രട്ടറി കെ കെ ദിനേശൻ, എം രാജൻ, രാധിക ചിറയിൽ, മുഹമ്മദ് കക്കട്ടിൽ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News