ഫറോക്ക് ഉപജില്ലയിൽ ‘വീട്ടിൽ ഒരു വിദ്യാലയം' പദ്ധതി

കെഎസ്ടിഎ നടപ്പാക്കുന്ന ‘വീട്ടിൽ ഒരു വിദ്യാലയം' പദ്ധതി മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു


ഫറോക്ക്  പൊതു വിദ്യാലയങ്ങളിലെ കുട്ടികൾക്ക്‌ വീടുകളിൽ ഓൺലൈൻ ഉൾപ്പെടെയുള്ള പഠനസൗകര്യം ഒരുക്കാൻ കെഎസ്‌ടിഎ നേതൃത്വത്തിൽ നടപ്പാക്കുന്ന "വീട്ടിൽ ഒരു വിദ്യാലയം' പദ്ധതി   ഫറോക്ക് ഉപജില്ലയിൽ തുടങ്ങി. ബേപ്പൂർ നടുവട്ടത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഫറോക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി അജിത് കുമാർ അധ്യക്ഷനായി. ലൈബ്രറി യൂണിറ്റ് കോർപറേഷൻ നഗരാസൂത്രണ സ്ഥിരം സമിതി അധ്യക്ഷ കെ കൃഷ്ണകുമാരിയും പഠനോപകരണ വിതരണം കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി എസ് സ്മിജയും ഉദ്ഘാടനം ചെയ്തു. ജില്ലാ എക്സി. അംഗം കെ പി അജയൻ, ജില്ലാ കമ്മിറ്റി അംഗം കെ സി അനൂപ് എന്നിവർ സംസാരിച്ചു. സബ് ജില്ലാ സെക്രട്ടറി പി രാധാകൃഷ്ണൻ സ്വാഗതവും എം അനൂപ്‌കുമാർ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News