കാർഷിക കർമസേന പ്രവർത്തനം തുടങ്ങി

കാർഷിക കർമസേനയുടെ സേവന പ്രവർത്തനത്തിന് തുടക്കംകുറിച്ച് പഞ്ചായത്ത് പ്രസിഡന്റ്‌ 
രൂപലേഖ കൊമ്പിലാട് കൃഷിയിടത്തിൽ വാഴക്കന്ന് നടുന്നു


 ബാലുശേരി  പഞ്ചായത്തിൽ കാർഷിക കർമസേനയുടെ സേവന പ്രവർത്തനം തുടങ്ങി. ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയിൽ തെരഞ്ഞെടുത്ത കർഷകരുടെ കൃഷിയിടത്തിൽ വാഴക്കന്നുകൾ നട്ട്‌ പരിപാലിക്കുന്ന പരിപാടി  പഞ്ചായത്ത് പ്രസിഡന്റ്‌ രൂപലേഖ കൊമ്പിലാട് ഉദ്ഘാടനംചെയ്‌തു. തെക്കെ ഒതയോത്ത് വിശ്വനാഥന്റെ പറമ്പിൽ നടന്ന ചടങ്ങിൽ വാർഡ് അംഗം ബീന കാട്ടുപറമ്പത്ത് അധ്യക്ഷയായി. കൃഷി ഓഫീസർ പി വിദ്യ പദ്ധതി വിശദീകരണം നടത്തി.  പഞ്ചായത്തംഗങ്ങളായ ആരിഫാ ബീവി, പി ഇന്ദിര, ഇ റീജ, കാർഷിക വികസന സമിതി അംഗങ്ങളായ പിചന്ദ്രൻ, ജിതേഷ് കുമാർ, വാർഡ് കൺവീനർ റിജിൽ കുമാർ, കൃഷി അസിസ്റ്റന്റ് കെ എൻ ഷിനിജ , ടി പി പ്രബിത തുടങ്ങിയവർ പങ്കെടുത്തു.  പുരയിട കൃഷിപ്പണികൾ, തെങ്ങ് തുറന്ന് വളമിടീൽ തുടങ്ങിയ ജോലികൾ കർമസേന ചെയ്യും. ബ്ലോക്ക് തലത്തിൽ ഏകീകരിച്ച മിതമായ നിരക്കുണ്ട്‌.  സേവനം ആവശ്യമുള്ള ഭൂവുടമകൾക്ക് കൃഷിഭവനിൽ പേര് രജിസ്റ്റർചെയ്യാം. Read on deshabhimani.com

Related News