കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അറസ്‌റ്റിൽ

മുക്കുപണ്ട പണയ തട്ടിപ്പ് കേസിൽ ഒളിവിലായിരുന്ന കൊടിയത്തൂർ 
പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബാബു പൊലുകുന്നത്തിനെ 
(ഇടത്തുനിന്ന്‌ രണ്ടാമത്‌) പൊലീസ് പിടികൂടിയപ്പോൾ


സ്വന്തം ലേഖകൻ മുക്കം കേരള ഗ്രാമീൺ ബാങ്കിന്റെ കൊടിയത്തൂർ ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ ഒളിവിലായിരുന്ന കോൺഗ്രസ്‌ നേതാവും കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബാബു പൊലുകുന്നത്ത്‌ അറസ്‌റ്റിൽ.  ശനി പുലർച്ചെ ബംഗളൂരുവിൽനിന്നാണ്‌ മുക്കം പൊലീസ് കസ്‌റ്റഡിയിലെടുത്തത്‌. തുടർന്ന്‌  ബാബുവിനെ മുക്കത്ത്‌ എത്തിച്ചു. തിങ്കളാഴ്‌ച കോടതിയിൽ ഹാജരാക്കുമെന്നും കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും ഇൻസ്പെക്ടർ കെ പ്രജീഷ് പറഞ്ഞു.  ബാങ്കിൽനിന്ന്‌ 24.26 ലക്ഷം രൂപയാണ് ബാബു ഉൾപ്പെട്ട നാലംഗ സംഘം കൈക്കലാക്കിയത്‌. കേസിൽ ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്ന വിഷ്ണു കയ്യൂണമ്മൽ, മാട്ടുമുറി സ്വദേശി സന്തോഷ്, സന്തോഷിന്റെ ഭാര്യ ഷൈനി എന്നിവർ നേരത്തേ പിടിയിലായിരുന്നു.      അതേസമയം, തട്ടിപ്പ് പുറത്തുവന്ന് ഒരു മാസമാവാറായിട്ടും ബാബുവിനെ വൈസ് പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്   യുഡിഎഫ് നീക്കിയിട്ടില്ല.   Read on deshabhimani.com

Related News