ലിനിയെ അനുസ്മരിച്ച് ജന്മനാട്

പേരാമ്പ്രയിൽ സിസ്റ്റർ ലിനി അനുസ്മരണ ചടങ്ങിൽ തൃശൂർ സമതയുടെ അതിജീവന പുരസ്കാരവും ധനസഹായവും 
ലിനിയുടെ കുടുംബത്തിന് കെ കെ ലതിക നൽകുന്നു


പേരാമ്പ്ര ആതുര സേവനത്തിൽ ത്യാഗോജ്വല മാതൃകതീർത്ത സിസ്റ്റർ ലിനിയുടെ നാലാം ചരമവാർഷികദിനം പേരാമ്പ്രയിൽ  ആചരിച്ചു. കേരള ഗവ.നഴ്സസ് അസോസിയേഷൻ ലിനി പുതുശേരി ചാരിറ്റബിൾ ട്രസ്റ്റ്‌ നേതൃത്വത്തിൽ പേരാമ്പ്ര വി വി ദക്ഷിണാമൂർത്തി ടൗൺ ഹാളിൽ ചേർന്ന അനുസ്മരണ യോഗം ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ കെ ലതിക ഉദ്ഘാടനംചെയ്തു. കെജിഎൻഎ ജില്ലാ പ്രസിഡന്റ്‌ വി പി സ്മിത അധ്യക്ഷയായി.  ലിനിക്കുള്ള മരണാനന്തര ബഹുമതിയായി തൃശൂർ സമത നൽകിയ 2021 ലെ അതിജീവന പുരസ്കാരവും ലിനിയുടെ അമ്മ രാധയ്ക്കും മക്കൾ റിതുൽ, സിദ്ധാർത്ഥ് എന്നിവർക്കുള്ള സാമ്പത്തിക സഹായവും കെ കെ ലതിക വിതരണംചെയ്തു. കെജിഎൻഎ ലിനി ട്രസ്റ്റിന്റെയും കെജിഎസ്എൻഎയുടെയും ചികിത്സാ സഹായങ്ങളും നഴ്സിങ്‌ വിദ്യാർഥികൾക്കായി നടത്തിയ ഉപന്യാസ രചനാ മത്സര വിജയികൾക്കുള്ള ഉപഹാരവും എ കെ പത്മനാഭൻ വിതരണംചെയ്തു.   പഞ്ചായത്ത് പ്രസിഡന്റുമാരായ വി കെ പ്രമോദ്, കെ സുനിൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ശശികുമാർ പേരാമ്പ്ര, എ കെ പത്മനാഭൻ, സിപിഐ എം ഏരിയാ സെക്രട്ടറി എം കുഞ്ഞമ്മത്, കെജിഎൻഎ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ പി ഷീന, സമത മാനേജിങ് ട്രസ്റ്റി പ്രൊഫ. ടി എ ഉഷാകുമാരി, സമത ചെയർപേഴ്സൺ ടി ജി അജിത, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി പി പി സന്തോഷ്, കെജിഎസ്എൻഎ വൈസ് പ്രസിഡന്റ്‌ ഷഹല ഷെറിൽ, ലിനിയുടെ ഭർത്താവ് സജീഷ് എന്നിവർ സംസാരിച്ചു. കെജിഎൻഎ ജില്ലാ സെക്രട്ടറി എ ബിന്ദു സ്വാഗതവും സ്വാഗതസംഘം കൺവീനർ എൻ വി അനൂപ് നന്ദിയും പറഞ്ഞു.     പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും താലൂക്ക് ആശുപത്രിയും ചേർന്ന്  സിസ്റ്റർ ലിനിയെ അനുസ്‌മരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന  സ്ഥിരം സമിതി അധ്യക്ഷൻ കെ സജീവൻ  ഉദ്ഘാടനം ചെയ്തു. ഡോ. സി കെ വിനോദ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി ടി അഷറഫ്, കെ കെ ലിസി, ഹെൽത്ത് ഇൻസ്പെക്ടർ ശരത് കുമാർ, ഹെഡ് നഴ്സ് ഡിനുഭായ്, കെ കെ ജിനിൽ, കെ സൗദ  എന്നിവർ സംസാരിച്ചു.  വി ഒ അബ്ദുൾ അസീസ് സ്വാഗതവും ടി പി ചന്ദ്രൻ നന്ദിയും പറഞ്ഞു.   കേരള ഗവ. ഹോസ്പിറ്റൽ ഡവലപ്പ്മെന്റ്‌  സൊസൈറ്റി എംപ്ലോയീസ് യൂണിയൻ സിഐടിയു പേരാമ്പ്ര താലൂക്ക് ആശുപത്രി ബ്രാഞ്ചിന്റെ  നേതൃത്വത്തിൽ സിസ്റ്റർ ലിനിയെ അനുസ്‌മരിച്ചു.   സിഐടിയു ജില്ലാ കമ്മിറ്റി അംഗം ശശികുമാർ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. കെ സൗദ അധ്യക്ഷയായി. സ്റ്റാഫ് നഴ്സ് ജിൻസി സംസാരിച്ചു. കെ കെ ജിനിൽ സ്വാഗതവും ആർ ശരത്ത് നന്ദിയും പറഞ്ഞു. തുടർന്ന് പ്രവർത്തകർ ആശുപത്രി പരിസരം ശുചീകരിച്ചു.   Read on deshabhimani.com

Related News