അയനിക്കാട് കൊയമ്പ്രത്ത്കണ്ടി കടവ് പാലം ; സംയുക്ത പരിശോധന ഉടൻ

പാലം നിർമിക്കുന്ന അയനിക്കാട് കൊയമ്പ്രത്ത്കണ്ടി കടവ് .


നടുവണ്ണൂർ   നടുവണ്ണൂർ–- ഉള്ളിയേരി പഞ്ചാനടുവണ്ണൂർയത്തുകളെ ബന്ധിപ്പിക്കുന്ന അയനിക്കാട് കൊയമ്പ്രത്ത്കണ്ടി കടവ് പാലം നിർമാണത്തിന്‌ മുന്നോടിയായുള്ള  സംയുക്ത പരിശോധന ഉടനുണ്ടാവും. പിഡബ്ല്യൂഡി, റവന്യൂ വിഭാഗത്തിന്റെ  സംയുക്ത പരിശോധന ജൂണിൽ നടത്താനാണ് ആലോചന. ബുധനാഴ്ച പൊതുമരാമത്ത് ലാൻഡിങ്‌ മാർക്ക് നടത്തും. അതിനുശേഷമാണ് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾക്കായി റവന്യൂ–-പൊതുമരാമത്ത് സംയുക്ത പരിശോധന നടത്തുക. ബജറ്റിൽ നാല് കോടി രൂപയാണ് നിർദിഷ്ട പാലത്തിനായി വകയിരുത്തിയത്. വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ പ്രദേശത്തുള്ള  16 കുടുംബങ്ങൾ ഏറെ യാത്രാ ക്ലേശം അനുഭവിക്കുന്നുണ്ട്. വിദ്യാർഥികൾ ഉൾപ്പെടെ യാത്രയ്ക്കായി തോണിയാണ്‌ ഉപയോഗിക്കുന്നത്. മഴ ശക്തമാകുകയും, സ്കൂൾ തുറക്കുകയും ചെയ്യുന്നതോടെ അയനിക്കാട് ഭാഗത്തുള്ളവരുടെ യാത്ര പ്രയാസത്തിലാകും. നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി പാലം നിർമാണം വേഗം തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാലം പണി പൂർത്തിയായാൽ ഉള്ളിയേരി, നടുവണ്ണൂർ ഭാഗങ്ങളിലെത്താൻ എളുപ്പമാവും. നാലു ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട് ദ്വീപ് മാതൃകയിലാണ് ഈ പ്രദേശം. പാലം യാഥാർഥ്യമായാൽ ടൂറിസം വികസന സാധ്യതകൂടിയുണ്ടാകും. Read on deshabhimani.com

Related News