ആവേശമുണർത്തി വേനൽതുമ്പികൾ

വേനൽതുമ്പികൾ പരിപാടി അവതരിപ്പിക്കുന്നു


ഫറോക്ക് ഫറോക്ക് ഏരിയാ ബാലസംഘം വേനൽതുമ്പി കലാജാഥയ്ക്ക് അഞ്ചാം ദിവസം ആവേശകരമായ  വരവേൽപ്പ്. സ്വീകരണ കേന്ദ്രങ്ങളായ മേഖലാ ബാലകലോത്സവങ്ങളിൽ കുട്ടികളും രക്ഷിതാക്കളും കൂട്ടത്തോടെയെത്തിയാണ് തുമ്പികളെ വരവേറ്റത്.  നല്ലളം സ്വീകരണകേന്ദ്രത്തിൽ നടന്ന ചടങ്ങ്‌ എൻ അഭിനവ് ഉദ്‌ഘാടനം ചെയ്തു. എം പി അംന ഫാത്തിമ അധ്യക്ഷയായി. കത്തലാട്ട് പ്രകാശൻ, എൻ അബുലൈസ് എന്നിവർ സംസരിച്ചു. പി സാരാഗ് സ്വഗതം പറഞ്ഞു. അരിക്കാട്ട്  സി അനീഷ് കുമാർ ഉദ്‌ഘാടനം ചെയ്തു. പി നന്ദന അധ്യക്ഷയായി. കോർപറേഷൻ കൗൺസിലർ റഫീന അൻവർ, കെ പി ശശി, മണാൽ ജയരാജൻ, കെ എം റഫീഖ്, സി സുബിഷ്, തൗഫിക്ക് പനാമ എന്നിവർ സംസരിച്ചു. പി കൃഷ്ണദാസ് സ്വഗതം പറഞ്ഞു അരീക്കാട് വെസ്റ്റ് മേഖലയിലെ ഉള്ളിശേരിക്കുന്നിൽ സമാപനം  ബാലസംഘം ജില്ലാ സെക്രട്ടറി എം എം അഖിൽ നാസിം ഉദ്‌ഘാടനം ചെയ്തു. വി നിമ അധ്യക്ഷയായി. ചടങ്ങിൽ ഹിമാചൽ പ്രദേശിൽ നടന്ന രാജ്യാന്തര കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ ആയിഷ ഹിബയെ അനുമോദിച്ചു. ബാലസംഘം ജില്ലാ കോ- ഓർഡിനേറ്റർ പി ശ്രീദേവ്  ഉപഹാരം നൽകി. എൻ കെ ശ്രീരഞ്ച്, കെ വിനോദ്, കെ പി സുരേഷ് ബാബു, എം കെ അനീഷ് കുമാർ എന്നിവർ സംസാരിച്ചു. എം കെ അലൻ  സ്വാഗതം പറഞ്ഞു. സമാപന ദിവസമായ ഞായർ രാവിലെ 10ന് ബേപ്പൂർ നടുവട്ടം ഗുളികൻതോട്, മൂന്നിന് പുഞ്ചപ്പാടം എന്നിവിടങ്ങളിലെ കലാപരിപാടികൾക്ക് ശേഷം വൈകിട്ട് ആറിന് മാത്തോട്ടം തൊപ്പിക്കാരെ തൊടിയിൽ സമാപിക്കും. സമാപന സമ്മേളനത്തിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കെടുക്കും. Read on deshabhimani.com

Related News