അധ്യാപകരും 
ജീവനക്കാരും 
പ്രതിഷേധിച്ചു



കോഴിക്കോട്‌ ത്രിപുരയിലെ സർക്കാർ ജീവനക്കാർക്കെതിരെ നടത്തുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച്  ജില്ലാ കേന്ദ്രങ്ങളിൽ എഫ്എസ്ഇടിഒ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും പ്രകടനവും വിശദീകരണ യോഗവും നടത്തി. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ ഉദ്ഘാടനംചെയ്തു. കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ് പി പി സുധാകരൻ, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി പി രാജീവൻ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി പി സി ഷജീഷ് കുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News