മുക്കം ഫെസ്റ്റ്: മൂന്നാംദിനം 
നാടൻപാട്ടിന്റെ താളം

മുക്കം ഫെസ്റ്റിൽ സാംസ്‌കാരിക സന്ധ്യ പി ടി എ റഹീം എംഎൽഎ 
ഉദ്ഘാടനം ചെയ്യുന്നു


മുക്കം മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന സാംസ്കാരിക വ്യാപാര മഹോത്സവമായ മുക്കം ഫെസ്‌റ്റിൽ  മൂന്നാം ദിവസത്തെ സാംസ്‌കാരിക സന്ധ്യ  പിടിഎ റഹീം  എംഎൽഎ ഉദ്ഘാടനം ചെയ്തു. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ്‌  ആദർശ് ജോസഫ് അധ്യക്ഷനായി. സിഗ്നി ദേവരാജ്, മുക്കം വിജയൻ, കെ ടി നളേശൻ എന്നിവർ സംസാരിച്ചു. കെ ടി ബിനു സ്വാഗതം പറഞ്ഞു.  തൃശൂർ ജനനയനയുടെ  ഫോക് ഈവ് അരങ്ങേറി.   പരിപാടിയുടെ മൂന്നാം ദിനത്തിൽ സ്റ്റാളുകൾ സന്ദർശിക്കാനും കലാവിരുന്ന് ആസ്വദിക്കാനും ധാരാളം പേരാണ്‌ എത്തിയത്‌. അഗ്നി രക്ഷാ സേനയുടേയും പൊലീസിന്റെയും കെഎസ്ഇബിയുടെയും  സ്റ്റാളുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഞായർ വൈകിട്ട് കോമഡി കമ്പനി മലബാർ തമാശകൾ പരിപാടി അരങ്ങേറും. Read on deshabhimani.com

Related News