ടൂറിസം, ഹോസ്പിറ്റാലിറ്റി 
ജോബ് ഫെയർ നാളെ



കൽപ്പറ്റ   റിസോർട്ടുകൾ, ഹോട്ടലുകൾ, ടൂറിസം വിഭാഗത്തിലെ ഓഫീസുകൾ, ടൂർസ് ആൻഡ് ട്രാവൽസ് എന്നിവിടങ്ങളിലേക്കുള്ള വിവിധ ഒഴിവുകളിലേക്ക് ഡബ്ല്യുഡിഎം (വയനാട് ഡെസ്റ്റിനേഷൻ മേക്കേഴ്സ്) നേതൃത്വത്തിൽ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. ചൊവ്വ രാവിലെ 10 മുതൽ പകൽ മൂന്നുവരെ കൽപ്പറ്റ ഗ്രീൻ ഗേറ്റ് ഹോട്ടലിലാണ്‌ പരിപാടി.   ഹോട്ടൽ മാനേജ്മെന്റ് മേഖലയിൽ പ്രാവീണ്യമുള്ളവർ, പരിചയമുള്ളവർ എന്നിവർക്ക്‌ മുൻഗണന. മാനേജ്‌മെന്റ്, സെയിൽസ്, എഫ് ആൻഡ് ബി, സെക്യൂരിറ്റി, ഹൗസ് കീപ്പിങ്, ടെലി കോളിങ്, മാർക്കറ്റിങ്, ട്രാവൽ ആൻഡ്‌ ടൂർ എക്‌സിക്യുട്ടീവ്സ് തുടങ്ങി വിവിധ മേഖലകളിൽ ഒഴിവുകളുണ്ട്‌. ഫോൺ: 9562469009.   Read on deshabhimani.com

Related News