തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ യോജിച്ച പോരാട്ടം: എളമരം കരീം



  കോഴിക്കോട്‌ കാത്തലിക്‌ സിറിയൻ ബാങ്ക്‌ മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നിലപാടുകൾക്കെതിരെ യോജിച്ച പോരാട്ടം അനിവാര്യമാണെന്ന്‌ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എംപി പറഞ്ഞു.       സിഎസ്‌ബി ബാങ്ക്‌ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും ത്രിദിന പണിമുടക്കിനോടനുബന്ധിച്ച്‌ ചക്കോരത്ത്‌കുളം മേഖലാ ഓഫീസിന്‌ മുന്നിൽ ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കരീം.      കരാർ ജീവനക്കാരെക്കൊണ്ട്‌ മുഴുവൻ ജോലിയുമെടുപ്പിക്കുക എന്നതാണ്‌ മാനേജ്‌മെന്റ്‌ സമീപനം. നാളെ ഇത്‌ മറ്റ്‌ ബാങ്കുകളിലേക്കും വ്യാപിക്കും. യോജിച്ച പോരാട്ടത്തിലൂടെ ഇതിനെ ചെറുത്ത്‌ തോൽപ്പിക്കണം. തൊഴിലാളി സമൂഹത്തിന്റെ പിന്തുണ പ്രക്ഷോഭങ്ങൾക്കുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അഡ്വ. എം രാജൻ, പി വി മാധവൻ, വി ആർ ഗോപകുമാർ, സി രാജീവൻ എന്നിവർ സംസാരിച്ചു.       ഉഭയകക്ഷി കരാർ വ്യവസ്ഥകൾ നടപ്പാക്കുക, ജീവനക്കാർക്കെതിരായ ശിക്ഷാ നടപടി പിൻവലിക്കുക, ജനകീയ ബാങ്കിങ്‌ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം. പണിമുടക്കിൽ ബാങ്കിന്റെ ജില്ലയിലെ ഒമ്പത്‌ ശാഖകളുടെയും പ്രവർത്തനം തടസ്സപ്പെട്ടു. വ്യാഴം, വെള്ളി ദിവസങ്ങളിലും പണിമുടക്ക്‌ തുടരും. സമരത്തിന്‌ ഐക്യദാർഢ്യം പ്രകടിപ്പിച്ച്‌ വെള്ളിയാഴ്‌ച മുഴുവൻ ബാങ്കുകളിലെയും ജീവനക്കാരും പണിമുടക്കും.   Read on deshabhimani.com

Related News