അന്തിമ കരടിന്‌ 
കൗൺസിൽ അംഗീകാരം



    കോഴിക്കോട്‌ കോർപറേഷൻ നടപ്പാക്കുന്ന ശുചിത്വ പ്രോട്ടോക്കോൾ അന്തിമ കരടിന്‌ കൗൺസിൽ അംഗീകാരമായി. കരട്‌ രൂപരേഖയിലുണ്ടായിരുന്ന 28 വിഭാഗങ്ങൾക്ക്‌ പുറമെ 22 എണ്ണംകൂടി ചേർത്ത്‌ 50 മേഖലകളിലാണ്‌ പ്രോട്ടോക്കോൾ നടപ്പാക്കുക. പുതുക്കിയ നിർദേശങ്ങൾ ഉൾപ്പെടുത്തി ബൈലോ തയ്യാറാക്കി സർക്കാരിന്റെ അനുമതിക്കായി നൽകും. നവംബറിൽ പദ്ധതി പ്രഖ്യാപനം നടത്താനാണ്‌ കോർപറേഷൻ ലക്ഷ്യമിടുന്നത്‌. പ്രോട്ടോക്കോൾ പ്രഖ്യാപനത്തിന്‌ മുന്നോടിയായി കോർപറേഷൻ, വാർഡ്‌, റസിഡൻസ്‌തല കമ്മിറ്റികളും സാങ്കേതിക സമിതിയും രൂപീകരിക്കും. മേയർ ചെയർപേഴ്‌സണും സെക്രട്ടറി കൺവീനറുമായതാണ്‌ കോർപറേഷൻ സമിതി. വാർഡ്‌തല സമിതിയിൽ കൗൺസിലർ ചെയർമാനും ഹെൽത്ത്‌ ഇൻസ്‌പെക്ടർ കൺവീനറുമായിരിക്കും. അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിലായിരിക്കും റസിഡൻസ്‌തല സമിതികളുടെ പ്രവർത്തനം. മേയർ ചെയർപേഴ്‌സണും സെക്രട്ടറി കൺവീനറുമായുള്ള കമ്മിറ്റിയിൽ ഉദ്യോഗസ്ഥരും സാങ്കേതിക മേഖലയിൽനിന്നുള്ളവരും ഉൾപ്പെടും. വ്യാപാര, രാഷ്‌ട്രീയ, സാംസ്‌കാരിക, തൊഴിൽ മേഖലകളിൽനിന്നെല്ലാമുള്ളവർ വിവിധ സമിതികളുടെ ഭാഗ       മാകും. കോർപറേഷൻതല സമിതി വ്യാഴം പകൽ മൂന്നിന്‌ യോഗം ചേർന്ന്‌ പ്രവർത്തനങ്ങൾ ആലോചിക്കും. 25ന്‌ മുമ്പ്‌ ജനകീയ പങ്കാളിത്തത്തോടെ വാർഡ്തല സമിതികളും രൂപീകരിക്കും. 29 മുതൽ നവംബർ ഒമ്പത്‌ വരെയുള്ള ദിവസങ്ങളിൽ ഈ കമ്മിറ്റികൾ യോഗം ചേരും. ഓരോ വാർഡിലും അഞ്ച്‌ റിസോഴ്‌സ്‌ പേഴ്‌സനെയും തെരഞ്ഞെടുക്കും.  മൂന്ന്‌ വർഷത്തിനുള്ളിൽ ആദ്യഘട്ടം പൂർത്തീകരിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാനും കോർപറേഷൻ തീരുമാനിച്ചു. യോഗത്തിൽ മേയർ ഡോ. ബീന ഫിലിപ്പ്‌ അധ്യക്ഷയായി. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഡോ. ജയശ്രീ പദ്ധതി വിശദീകരിച്ചു.ഡെപ്യൂട്ടി മേയർ മുസാഫർ അഹമ്മദ്‌, സെക്രട്ടറി യു ബിനി, കൗൺസിലർമാരായ എം പി ഹമീദ്‌, പി ബിജുലാൽ, ഒ സദാശിവൻ, സി പി സുലൈമാൻ, കെ സി ശോഭിത, നവ്യ ഹരിദാസ്‌, ഒ സദാശിവൻ, വി കെ മോഹൻദാസ്‌ തുടങ്ങിയവർ സംസാരിച്ചു.   Read on deshabhimani.com

Related News