ഒറ്റക്ലിക്കിൽ വീഴ്‌ത്താൻ ചതിക്കുഴികൾ



    കോഴിക്കോട്‌ എസ്‌ബിഐയുടെ അക്കൗണ്ട്‌ ബ്ലോക്കായെന്ന്‌ ഫോണിൽ സന്ദേശമെത്തിയാൽ ഒപ്പം നൽകിയ വെബ്‌സൈറ്റ്‌ ലിങ്കിൽ വിരലമർത്താൻ വരട്ടെ. ഒറ്റ ഞെ ക്കിൽ എ ത്തിപ്പെടുന്നത്‌ വ ലിയ ചതിക്കുഴിയിലേക്കാകും. ഓൺലൈ ൻ പണമിടപാടിനുള്ള എസ്‌ബിഐ യോനോ ആപ്പിന്റെ പേരിലാണ്‌ പുതിയ തട്ടിപ്പ്‌. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ആളുകൾക്ക്‌ പണം നഷ്ടമായിട്ടുണ്ട്‌. ചതിവലയിൽപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തണമെന്ന്‌ പൊലീസ്‌ മുന്നറിയിപ്പ്‌ നൽകുന്നു.  ബാങ്ക്‌ അക്കൗണ്ട്‌ ബ്ലോക്കായി, യോനോ ആപ്‌ പ്രവർത്തനരഹിതമായി, നെറ്റ്‌ബാങ്കിങ്‌ സംവിധാനം ഉടൻ അവസാനിക്കും തുടങ്ങിയ ‘മുന്നറിയിപ്പ്‌’ നൽകിയാണ്‌ ഹാക്കർമാർ ഫോണിലേക്ക്‌ എത്തുക.      ഒപ്പം നൽകുന്ന ലിങ്ക്‌ തട്ടിപ്പുകാരുടെ വെബ്‌സൈറ്റിലേക്കുള്ളതാകും. എസ്‌ബിഐയുടേതിന്‌ സമാനമായ വെബ്‌സൈറ്റിൽ വിവരങ്ങൾ കൈമാറുന്നതോടെ പണം നഷ്ടപ്പെടാൻ സാധ്യതയേറും. പരിഹാരത്തിന്‌ 155260  ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായെന്ന്‌ ബോധ്യമായാലുടൻ 155260  എന്ന ടോൾ ഫ്രീ ഹെൽപ്പ്‌ ലൈൻ നമ്പറിൽ വിളിക്കണം. പണം നഷ്ടപ്പെടുന്നത്  ഉടൻ തടയാനുള്ള സേവനം ഹെൽപ്പ്‌ലൈൻ നമ്പറിൽ ലഭ്യമാണ്‌.        പണം നഷ്ടപ്പെട്ടെന്ന പരാതി കോൾസെന്ററിൽ ലഭിച്ചാൽ നാഷണൽ സൈബർ ക്രൈം പോർട്ടൽ വഴി ബാങ്ക് അധികാരികൾക്ക് അടിയന്തര അറിയിപ്പ് നൽകി പണം കൈമാറ്റം ചെയ്യുന്നത് തടയുകയെന്നതാണ് ഈ സംവിധാനത്തിന്റെ പ്രാഥമിക ലക്ഷ്യം. തുടർന്ന് സൈബർ പൊലീസ് സ്റ്റേഷനിൽ പരാതി രജിസ്റ്റർ ചെയ്ത് കുറ്റവാളികൾക്കെതിരെ നിയമനടപടിയെടുക്കാം. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള  പരാതികളും വിവരങ്ങളും നാഷണൽ സൈബർ ക്രൈം പോർട്ടലിലൂടെയും (https://cybercrime.gov.in) റിപ്പോർട്ട്  ചെയ്യാം. Read on deshabhimani.com

Related News