ഇന്ന് മഞ്ഞ അലർട്ട്



കോഴിക്കോട്‌  കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്റെ  അടിസ്ഥാനത്തിൽ ജാഗ്രത പാലിച്ചെങ്കിലും ബുധനാഴ്‌ച മഴ കനത്തില്ല. മലയോരത്ത്‌ ചിലയിടത്ത്‌ വെള്ളക്കെട്ടുണ്ടായതൊഴിച്ചാൽ കാര്യമായ നാശമില്ല.  തിരുവമ്പാടി അങ്ങാടിയിൽ വെള്ളക്കെട്ടുണ്ടായി. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പുതുക്കിയ റിപ്പോർട്ട് പ്രകാരം ജില്ലയിൽ വ്യാഴാഴ്‌ച  മഞ്ഞ അലർട്ടായിരിക്കും.  മുൻകരുതലായി  ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽനിന്ന്‌ കുടുംബങ്ങളെ മാറ്റി താമസിപ്പിക്കും.   കോഴിക്കോട് താലൂക്കിലെ കുമാരനല്ലൂർ വില്ലേജിൽ ഊരാളിക്കുന്ന്, പൈക്കാടൻമല, കൊളക്കാടൻമല എന്നിവിടങ്ങളിലെയും കൊടിയത്തൂർ വില്ലേജിലെ മൈസൂർമലയിലെയും താമസക്കാരെ മാറ്റിപ്പാർപ്പിക്കും. കൊയിലാണ്ടി താലൂക്ക്- കൂരാച്ചുണ്ട്, താമരശേരി താലൂക്ക്- തിരുവമ്പാടി വില്ലേജിലെ ആനക്കാംപൊയിൽ, മുത്തപ്പൻ പുഴ, പുതുപ്പാടി വില്ലേജിലെ കണ്ണപ്പൻകുണ്ട്, മണൽവയൽ, കാക്കവയൽ, പനങ്ങാട് വില്ലേജിലെ വായോറ മല, കൂടരഞ്ഞി വില്ലേജിലെ പനക്കച്ചാൽ, കൂമ്പാറ, വടകര താലൂക്കിലെ കാവിലുംപാറ വില്ലേജിലെ മുത്തുപ്ലാവ്, വട്ടിപ്പന, പൊയിലംചാൽ, ചൂരണി, ചൂരണി 2, കരിയാമുണ്ട, കരിങ്ങാട് മല, ചെക്യാട് വില്ലേജ്- കണ്ടിവാതുക്കൽ, കായക്കൊടി വില്ലേജ്- കൊരണമ്മൽ, മരുതോങ്കര വില്ലേജ്-തോട്ടക്കാട്, തിനൂർ വില്ലേജ്- കരിപ്പമല, വളയം വില്ലേജ്- ആയോടുമല, വാണിമേൽ വില്ലേജിലെ ചിറ്റാരിമല, വിലങ്ങാട് വില്ലേജിലെ ആലിമൂല, അടുപ്പിൽ കോളനി എന്നീ പ്രദേശങ്ങളിലെ താമസക്കാരെയാണ്‌ മാറ്റിപ്പാർപ്പിക്കുക. Read on deshabhimani.com

Related News