മഴ: തിരുവമ്പാടി മണ്ഡലത്തിൽ 
മുന്നൊരുക്കം ശക്തമാക്കി



 മുക്കം  മലയോരത്ത്  മഴക്കെടുതിയെ നേരിടാൻ മുന്നൊരുക്കം ശക്തമാക്കാൻ ലിന്റോ   ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ മുക്കത്ത് ചേർന്ന തിരുവമ്പാടി മണ്ഡല അവലോകന യോഗം തീരുമാനിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ  ചീരാൻകുന്ന്, മങ്കുഴിപ്പാലം, മൈസൂർമല, കാരശേരി പഞ്ചായത്തിലെ പൈക്കാടൻ മല, കൊളക്കാടൻമല, തോട്ടക്കാട്, ഊരാളികുന്ന്, കോടഞ്ചേരി പഞ്ചായത്തിലെ മരുതിലാവ്, ചിപ്പിലിത്തോട്, വേണ്ടേക്കുംപൊയിൽ, നൂറാംതോട്, തേവർമല, കാതോട്മല, പൂവത്തിൻചുവട്, തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ, മുത്തപ്പൻപുഴ, കരിമ്പ്, കൂടരഞ്ഞി പഞ്ചായത്തിലെ പുന്നക്കടവ്, ആനക്കല്ലുംപാറ, കക്കാടംപൊയിൽ, കൽപ്പിനി, ആനയോട് ഉദയഗിരി, പനക്കച്ചാൽ, കൂമ്പാറ, പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പൻകുണ്ട്, മണൽവയൽ, കാക്കവയൽ തുടങ്ങി 25 ഓളം പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ ഭീഷണിയുള്ളതായി റവന്യു വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.  അപകട ഭീഷണി നേരിടുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് ക്യാമ്പുകൾ സജ്ജമാക്കി.  പൊലീസ്, ഫയർ ഫോഴ്സ്, റവന്യു, തദ്ദേശ ഭരണ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കുന്നതിനും പൊതു അറിയിപ്പ് നൽകുന്നതിനും ക്യാമ്പുകൾ സജ്ജമാക്കി നിർത്തുന്നതിനും തീരുമാനിച്ചു.  യോഗത്തിൽ കോഴിക്കോട്, താമരശേരി തഹസി ൽദാർമാർ ഉൾപ്പെടെ റവന്യു ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപന മേധാവികൾ,  പൊലീസ്, ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News