ജില്ല സമ്പൂർണ 
വാക്‌സിനേഷനിലേക്ക്‌



  കോഴിക്കോട്‌ സമ്പൂർണ കോവിഡ്‌ വാക്‌സിനേഷനിലേക്കടുത്ത്‌ ജില്ല. 18നു മുകളിൽ പ്രായമുള്ള 85.46 ശതമാനം ആളുകളും ഒന്നാം ഡോസ് എടുത്തു. രണ്ടു ഡോസ് വാക്‌സിനേഷൻ പൂർത്തിയാക്കിയവർ 40.10 ശതമാനമാണ്. 24,99,523 ആണ് ജില്ലയിൽ വാക്‌സിനേഷൻ ലക്ഷ്യമിടുന്ന ജനസംഖ്യ. ഇതിൽ 21,36,364 പേർക്ക് ആദ്യ ഡോസും 8,56,972 പേർക്ക് രണ്ടാം ഡോസും ഉൾപ്പെടെ 29,93,336 ഡോസ്‌ വിതരണംചെയ്തു. 18നും 44നുമിടയിൽ പ്രായമുള്ളവരിൽ 9,23,938 പേർ ആദ്യ ഡോസും 1,60,906 പേർ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു. 45നും 60നുമിടയിൽ പ്രായമുള്ളവരിൽ 6,03,959 പേർ ആദ്യ ഡോസ് വാക്‌സിനും 2,93,978 പേർ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു. 60 വയസ്സിന് മുകളിലുള്ള 5,07,322 പേർ ആദ്യ ഡോസ് വാക്‌സിനും 3,11,367 പേർ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു.  24,409 പാലിയേറ്റീവ് കെയർ രോഗികളും 19,712 ഭിന്നശേഷിക്കാരുമാണ് ജില്ലയിൽ ഇതുവരെ വാക്‌സിൻ സ്വീകരിച്ചത്. ആദിവാസി മേഖലയിൽ 4255 പേർ വാക്‌സിനെടുത്തു. വൃദ്ധസദനങ്ങളിലുള്ള 768 പേർ ആദ്യ ഡോസും 743 പേർ രണ്ടാം ഡോസും സ്വീകരിച്ചു.   സമ്പൂർണ കോവിഡ് പ്രതിരോധ വാക്സിനേഷൻ നടത്തിയ ജില്ലയെന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിന് 18 വയസ്സിനു മുകളിലുള്ള എല്ലാവരും ഉടൻ വാക്സിനെടുക്കണമെന്ന് കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലെ വാക്സിനേഷൻ സെന്ററുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടത്തുന്ന കേന്ദ്രങ്ങൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലെല്ലാം വാക്സിൻ ലഭ്യമാണ്. ഓൺലൈൻ വഴിയും അടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായോ ആശാപ്രവർത്തകരുമായോ ബന്ധപ്പെട്ട് തിയ്യതിയും സമയവും തീരുമാനിച്ച് വാക്സിനെടുക്കാം. കോവിഡ് പോസിറ്റീവായവർക്ക് രോഗമുക്തി നേടി മൂന്നുമാസത്തിനുശേഷം വാക്സിനെടുക്കാം. Read on deshabhimani.com

Related News