കൊടകര കള്ളപ്പണ ഇടപാടിനെക്കുറിച്ച് 
വി മുരളീധരൻ നിലപാട് വ്യക്തമാക്കണം



കോഴിക്കോട്‌ നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി നേത്യത്വത്തിൽ നടത്തിയ കള്ളപ്പണ ഇടപാടിനെക്കുറിച്ചും കളളപ്പണം തട്ടിപ്പറിച്ചതിനെക്കുറിച്ചും കേന്ദ്ര മന്ത്രി വി മുരളീധരൻ നിലപാട് വ്യക്തമാക്കണമെന്ന്‌ എൽജെഡി  സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ ആവശ്യപ്പെട്ടു.        ബിജെപി നേതാക്കൾ പ്രതികളായ കൊടകര കള്ളപ്പണക്കേസിൽ ഇതേവരെ സാക്ഷികളുടെ മൊഴിയെടുക്കാനോ അന്വേഷണം തുടങ്ങാനോ എൻഫോഴ്‌സ്‌മെന്റ്‌ ഡയരക്ടറേറ്റ് തയ്യാറായിട്ടില്ല.      കള്ളപ്പണക്കേസിലെ  ഇഡിയുടെ ഒളിച്ചുകളിയെക്കുറിച്ച് മുരളീധരന്‌ എന്താണ്‌ പറയാനുള്ളതെന്നും സലീം മടവൂർ ചോദിച്ചു. Read on deshabhimani.com

Related News