പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോ. സമ്മേളനം ഇന്ന്‌ തുടങ്ങും



കോഴിക്കോട് കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ അഞ്ചാം സംസ്ഥാന സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പൊതുസമ്മേളനം ഞായർ പകൽ 11ന് ജെഡിടിയിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉദ്ഘാടനംചെയ്യും. എം കെ രാഘവൻ എംപി അധ്യക്ഷനാവും. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, മുൻ മേധാവി മെട്രോ റെയിൽ എംഡി ലോക്‌നാഥ് ബെഹ്റ എന്നിവർ സംസാരിക്കും. പകൽ 2.30ന് പ്രതിനിധി സമ്മേളനം മേയർ ബീന ഫിലിപ്പ് ഉദ്ഘാടനംചെയ്യും. കെ മുരളീധരൻ എംപി മുഖ്യ പ്രഭാഷണം നടത്തും. 21ന് സംസ്ഥാന നിർവാഹക സമിതി, സംസ്ഥാന കമ്മിറ്റി യോഗങ്ങൾ ശാസ്താപുരിയിൽ നടക്കും. സംസ്ഥാന പ്രസിഡന്റ്‌ പി കെ ലംബോദരൻ നായർ, ജനറൽ സെക്രട്ടറി കെ ശ്രീകുമാർ, എൻ സുഭാഷ് ബാബു, എ വിശ്വനാഥക്കുറുപ്പ്, കെ മണികണ്ഠൻ നായർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News