ഖാദി തൊഴിലാളികൾ 
അനിശ്ചിതകാല സമരം തുടങ്ങി

ഖാദി ഗ്രാമ വ്യവസായ തൊഴിലാളി യൂണിയൻ നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിത 
കാല സമരം സിഐടിയു ജില്ലാ സെക്രട്ടറി കെ കെ. മമ്മു ഉദ്ഘാടനം ചെയ്യുന്നു


കോഴിക്കോട് ജില്ലാ ഖാദി ഗ്രാമ വ്യവസായ തൊഴിലാളി യൂണിയൻ സിഐടിയു നേതൃത്വത്തിൽ ഖാദി തൊഴിലാളികൾ അനിശ്ചിതകാല സമരം തുടങ്ങി. കോഴിക്കോട് ഖാദി പ്രോജക്ട്‌ ഓഫീസ്‌, സർവോദയ സംഘം ഓഫീസ്‌ എന്നിവിടങ്ങളിലാണ്‌ സമരം. 13 മാസത്തെ കൂലി കുടിശ്ശിക അനുവദിക്കുക, മിനിമം കൂലി അതത് മാസം ലഭ്യമാക്കുക, മുഴുവൻ പ്രവൃത്തിദിനങ്ങളിലും തൊഴിൽ നൽകുക, ചർക്കകളും തറികളും കാലോചിതമായി പരിഷ്‌കരിച്ച് അധ്വാനഭാരം കുറയ്‌ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ സമരം. ഖാദി പ്രോജക്ട്‌ ഓഫീസിനുമുന്നിലെ സമരം സിഐടിയു ജില്ലാ ട്രഷറർ പി കെ സന്തോഷ്‌ കുമാറും സർവോദയ സംഘം ഓഫീസിനുമുന്നിലെ സമരം സിഐടിയു ജില്ലാ സെക്രട്ടറി കെ കെ മമ്മുവും ഉദ്‌ഘാടനംചെയ്തു. ഇരുകേന്ദ്രങ്ങളിലുമായി പി കെ രാജൻ, എം ദേവി, ആർ രഘു, എം ലക്ഷ്‌മി, കെ ഇന്ദിര, എൻ പത്മിനി എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News