കുടിവെള്ളത്തിനായി വീട്ടമ്മമാരുടെ പഞ്ചായത്ത് ഓഫീസ് മാർച്ച്



മുക്കം കാരശേരി പഞ്ചായത്ത്‌ പ്രസിഡന്റിന്റെ 17-ാം വാർഡിൽ നാല് മാസത്തോളമായി വെള്ളമില്ലാതെ ദുരിതം പേറുന്ന വീട്ടമ്മമാർ  പഞ്ചായത്ത് ഓഫീസിലേക്ക്  മാർച്ചും  ധർണയും  നടത്തി. വൈദ്യുതി ചാർജ്‌ മാസംതോറും ആയിരക്കണക്കിന് രൂപ നൽകിയിട്ടും പ്രവർത്തനസജ്ജമല്ലാത്ത കൊളോറമ്മൽ കുടിവെള്ള പദ്ധതി പുനരുജ്ജീവിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടായിരുന്നു ധർണ.  സുബൈർ അത്തൂളി ഉദ്ഘാടനംചെയ്തു. കെ പി വിനു അധ്യക്ഷനായി. സിപിഐ എം ഏരിയാ സെക്രട്ടറി വി കെ വിനോദ്, കെ ഷാജികുമാർ, ഒ സുഭാഷ്, കെ ജി ഗഫൂർ, ഷറീന സുബൈർ, പഞ്ചായത്തംഗങ്ങളായ കെ പി ഷാജി, കെ കെ നൗഷാദ്, എം ആർ സുകുമാരൻ, ഇ പി അജിത്ത്, കെ ശിവദാസൻ, ജിജിതാ സുരേഷ്, ശ്രുതി കമ്പളത്ത്, സിജി സിബി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News