നാദാപുരം ഗവ. കോളേജിൽ അക്കാദമിക് ബ്ലോക്കിന്റെ നിർമാണം പൂർത്തിയാക്കണം

എസ്എഫ്ഐ ഏരിയാ സമ്മേളനം പരപ്പുപാറ കമ്യൂണിറ്റി ഹാളിൽ സംസ്ഥാന വൈസ് പ്രസിഡന്റ് അമൽ സോഹൻ 
ഉദ്ഘാടനം ചെയ്യുന്നു


വാണിമേൽ നാദാപുരം ഗവ. കോളേജിലെ അക്കാദമിക് ബ്ലോക്കിന്റെ നിർമാണം വേഗത്തിൽ പൂർത്തീകരിക്കണമെന്ന് എസ്എഫ്ഐ നാദാപുരം ഏരിയാ സമ്മേളനം  ആവശ്യപ്പെട്ടു.  പരപ്പുപാറ കമ്യൂണിറ്റി ഹാളിൽ  (പി ബിജു നഗർ) നടന്ന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് അമൽ സോഹൻ ഉദ്ഘാടനം ചെയ്തു. കെ സി രഥുൻരാജ്, കെ ആര്യ, ധർമാംഗദൻ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.  ഏരിയാ സെക്രട്ടറി പി താജുദ്ദീൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി പി പി ചാത്തു, ജില്ലാ സെക്രട്ടറി ടി അതുൽ, ജില്ലാ പ്രസിഡന്റ് ആർ സിദ്ധാർഥ്, ജില്ലാ ജോയിന്റ് സെക്രട്ടറി ബി സി അനുജിത്, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ പി പി ഷഹറാസ്, ഫിദൽ എന്നിവർ സംസാരിച്ചു. ടി പ്രദീപ്കുമാർ സ്വാഗതവും കെ കെ അഭിനവ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ സി രഥുൻരാജ് (പ്രസിഡന്റ്), ദീപക് കുമാർ, കെ ആര്യ (വൈസ്‌ പ്രസിഡന്റുമാർ), പി താജുദ്ദീൻ (സെക്രട്ടറി), കെ കെ അഭിനവ്, ധർമാംഗദൻ (ജോയിന്റ് സെക്രട്ടറിമാർ).   Read on deshabhimani.com

Related News