മാവൂർ ഭരണസമിതി യോഗം 
എൽഡിഎഫ്‌ ബഹിഷ്‌ക്കരിച്ചു

ഭരണസമിതി യോഗം ബഹിഷ്‌ക്കരിച്ച ഇടത് അംഗങ്ങൾ


മാവൂർ മാവൂർ പഞ്ചായത്ത് അടിയന്തര ഭരണസമിതി യോഗം ബഹിഷ്‌ക്കരിച്ച്‌ ഇടതുപക്ഷ അംഗങ്ങൾ. നവംബർ 27ന് 15ാം വാർഡ് മെമ്പർ കെ ഉണ്ണിക്കൃഷ്ണനെ വ്യക്തിപരമായി അധിക്ഷേപിച്ചും പഞ്ചായത്ത് രാജ് ആക്ട് ലംഘിച്ചും  വികസന സ്ഥിരംസമിതി ചെയർമാൻ പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതേ തുടർന്ന് ഇടതു മെമ്പർമാർ അന്നത്തെ യോഗത്തിൽനിന്ന്‌ ഇറങ്ങിപ്പോയിരുന്നു. പഞ്ചായത്ത് സെക്രട്ടറി പ്രമേയത്തിന്‌ അവതരണ അനുമതി ഇല്ലാത്തതാണെന്ന്‌  രേഖപ്പെടുത്തുകയും ചെയ്‌തു. ഇതിനെ തുടർന്ന് പ്രമേയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിലെ എട്ട് മെമ്പർമാർ സിഡിപിക്കും, പഞ്ചായത്ത് സെക്രട്ടറിക്കും പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ഭരണസമിതി വിളിച്ചുചേർത്ത് പ്രമേയം റദ്ദുചെയ്യുന്നതിനോ, ഭേദഗതി വരുത്തുന്നതിനോ നിർദേശം നൽകിയിരുന്നു. ഇതിനെ തുടർന്ന് വ്യാഴാഴ്ച ഭരണസമിതി പ്രമേയം ചർച്ചയ്‌ക്ക് എടുത്തെങ്കിലും പ്രമേയം പിൻവലിക്കാനോ, ഭേദഗതി വരുത്താനോ തയ്യറായില്ല. ഇതിനാലാണ്‌ മെമ്പർമാർ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയത്.  പഞ്ചായത്ത് ഓഫീസിന് മുൻവശത്ത് ചേർന്ന പ്രതിഷേധ സമരത്തിൽ ഇ എൻ പ്രേമനാഥൻ, കെ ഉണ്ണിക്കൃഷ്ണൻ, എ പി മോഹൻദാസ് എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ശുഭ ശൈലേന്ദ്രൻ, മെമ്പർമാരായ നന്ദിനി, പ്രസന്നകുമാരി, ഗീത കാവിൽപുറായ്, രജിത, മിനി രാരുംപിലാക്കൽ എന്നിവർ നേതൃത്വം നൽകി.   Read on deshabhimani.com

Related News