നെൽവയൽ ഉടമകൾക്ക് റോയൽറ്റി 
നൽകുന്നു



പേരാമ്പ്ര  ചെറുവണ്ണൂർ പഞ്ചായത്ത് കൃഷിഭവൻ പരിധിയിൽ നെൽകൃഷിക്ക് അനുയോജ്യമായ വയലുകളുടെ ഉടമസ്ഥർക്ക് ഹെക്ടറിന് 2000 രൂപ നിരക്കിൽ റോയൽറ്റി നൽകുന്നു. കൃഷിചെയ്യുന്ന സ്ഥലം, ഭൂവിസ്തൃതി മുതലായ മാനദണ്ഡങ്ങൾ ഉൾക്കൊള്ളുന്ന മാർഗ നിർദേശങ്ങൾ അടിസ്ഥാനമാക്കിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. പദ്ധതിയുടെ ആനുകൂല്യം ആധാർ കാർഡ് അടിസ്ഥാനത്തിൽ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകും. റോയൽറ്റി ലഭ്യമാക്കാൻ നടപ്പ് സാമ്പത്തിക വർഷത്തെ നികുതി രസീത് അല്ലെങ്കിൽ കൈവശാവകാശ സർട്ടിഫിക്കറ്റ്, ആധാർ, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പ്, പാസ്‌വേഡ് ലഭിക്കുന്നതിലേക്കായി ഫോൺ നമ്പർ എന്നിവ സഹിതം അപേക്ഷ അക്ഷയ തുടങ്ങിയ ഓൺലൈൻ കേന്ദ്രങ്ങൾ മുഖേനയോ, കൃഷിക്കാർക്ക് വ്യക്തിഗത ലോഗിൻ ഉപയോഗിച്ച് സ്വന്തമായോ ഓൺലൈനായി സമർപ്പിക്കാം. Read on deshabhimani.com

Related News