ടൂറിസം വികസനത്തിന് 3.59 കോടിയുടെ ഭരണാനുമതി

ടി പി രാമകൃഷ്ണൻ എംഎൽഎയും സംഘവും ചേർമല സന്ദർശിക്കുന്നു


പേരാമ്പ്ര പ്രകൃതി മനോഹാരിതയാൽ സമ്പന്നമായ ചേർമല ഇനി വിനോദ സഞ്ചാരികളുടെ പറുദീസയാകും. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ തയ്യാറാക്കിയ ചേർമല ടൂറിസം പ്രോജക്ടിന് ടൂറിസം വകുപ്പിൽനിന്ന് 3.59 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി പി രാമകൃഷ്ണൻ എംഎൽഎ  അറിയിച്ചു.  ചേർമല ടൂറിസം പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും ഓപ്പൺ എയർ തിയേറ്റർ, പാർക്ക് എന്നിവ നിർമിക്കുന്നതുൾപ്പെടെയുള്ള വികസനപ്രവർത്തനങ്ങളാണ് നടപ്പാക്കുക.  ചേർമലയിലെ നരിമഞ്ച വളരെ പ്രസിദ്ധമാണ്. നരിമഞ്ചയുടെഅകത്തളങ്ങൾ തേടി ആർക്കിയോളജിക്കൽ ഡിപ്പാർട്ട്മെന്റ് ഇവിടെ ഖനനപ്രവർത്തനംആരംഭിച്ചിട്ടുണ്ട്.  നരിമഞ്ചയും ചേർമലയുടെ സൗന്ദര്യവും മലയിൽനിന്നുള്ള വിദൂരദൃശ്യങ്ങളുമെല്ലാം ചേർന്ന് ചേർമല ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാവുകയാണ്.പേരാമ്പ്ര Read on deshabhimani.com

Related News