വാട്ട്സ്ആപ് തുണയായി; മുജീബിന്
പണവും രേഖകളും തിരിച്ചുകിട്ടി



വടകര വിമാനത്താവളത്തിൽനിന്ന്‌ നഷ്ടപ്പെട്ട ഒരു ലക്ഷം രൂപയും രേഖകളും പ്രവാസിക്ക് തിരിച്ചുനൽകി വാട്ട്സ്ആപ് കൂട്ടായ്മ. പാലക്കാട് മണ്ണാർക്കാട് സ്വദേശി മുജീബ് റഹ്മാന്റെ പണവും രേഖകളുമടങ്ങിയ  പേഴ്സാണ് പ്രവാസി സുഹൃത്തുക്കൾ വാട്ട്സ്ആപ്‌ കൂട്ടായ്മയിലൂടെ കണ്ടെത്തി തിരിച്ചേൽപ്പിച്ചത്. വടകരയിലെത്തിയ മുജീബ് റഹ്മാൻ മഞ്ചോടി സ്വദേശി രജീഷ്, പുത്തൂരിലെ കുനിയിൽ പ്രമോദ് എന്നിവരിൽ നിന്ന്‌ പൊലീസ്‌ സാന്നിധ്യത്തിൽ പേഴ്സ് ഏറ്റുവാങ്ങി. കരിപ്പൂർ വിമാനത്താവളത്തിൽകഴിഞ്ഞ വ്യാഴാഴ്ച എത്തിയ രജീഷിനാണ് പേഴ്സ് കളഞ്ഞുകിട്ടിയത്. ഒരു ലക്ഷം രൂപ, ഇക്കാമ, ലൈസൻസ് തുടങ്ങിയവയാണ് പേഴ്സിൽ ഉണ്ടായിരുന്നത്. വിവരം വടകരയിലെ സുഹൃത്ത് പ്രമോദിനെ അറിയിക്കുകയായിരുന്നു. പ്രമോദ് ഉടമസ്ഥനെ കണ്ടെത്താനായി വിവരം വാട്ട്സ്ആപ് ഗ്രൂപ്പിലൂടെ കൈമാറി. മണിക്കൂറുകൾക്കുള്ളിൽ  ഉടമസ്ഥനായ മുജീബ് ഫോണിൽ പ്രമോദിനെ നേരിട്ട് ബന്ധപ്പെട്ടു. Read on deshabhimani.com

Related News