കോഴിക്കോട് – കൊല്ലഗൽ റോഡ്‌ നവീകരണത്തിന്‌ അനുമതി



    കോഴിക്കോട്‌  ദേശീയപാത 766 ൽ കോഴിക്കോട് –-- കൊല്ലഗൽ റോഡിന്റെ പരിഷ്കരണ പ്രവൃത്തി ഉടൻ ആരംഭിക്കും. ആദ്യഘട്ടത്തിൽ  മലാപ്പറമ്പ് ജങ്‌ഷൻ മുതൽ പുതുപ്പാടി വരെയുള്ള 35 കിലോമീറ്റർ ദൂരമാണ്‌ നവീകരിക്കുക. പദ്ധതിയുടെ നടത്തിപ്പിന്‌   റോഡ് ട്രാൻസ്പോർട്ട് ആൻഡ്‌ ഹൈവേ മന്ത്രാലയം അനുമതിനൽകി.  മന്ത്രി പി എ മുഹമ്മദ്‌ റിയാസിന്റെ ഇടപെടലിനെ തുടർന്നാണ്‌ ഭൂമി  ഏറ്റെടുക്കലുൾപ്പെടെയുള്ള പ്രവൃത്തികൾക്ക്‌ അനുമതി ലഭിച്ചത്‌.   നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.     45 മീറ്റർ വീതിയിലാണ്‌  റോഡ് വികസിപ്പിക്കുക.  പ്രവൃത്തി പുർത്തീകരിക്കുന്നതോടെ ജില്ലയിലെ മികച്ച റോഡുകളിലെന്നായി ഇത്‌ മാറും. താമരശേരി, കൊടുവള്ളി തുടങ്ങിയ പട്ടണങ്ങളിലെ തിരക്കുകുറയ്ക്കുന്നതിനായി  ബൈപാസുകളും പണിയും.    എന്നാൽ ദേശീയപാത  അതോറിറ്റി   തയ്യാറാക്കിയ അലൈൻമെന്റിൽ   കുന്നമംഗലത്തെ പരിഗണിച്ചിട്ടില്ല. കുന്നമംഗലത്തും ബൈപാസ്‌ വേണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.   ഭൂമി ഏറ്റെടുക്കൽ രണ്ട്‌ മാസത്തിനകം തുടങ്ങും.  ഇതിനായി താമരശേരിയിൽ ഓഫീസ്  ഉടൻ പ്രവർത്തനമാരംഭിക്കും. Read on deshabhimani.com

Related News