രക്തസാക്ഷികൾക്ക്‌ സ്‌മരണാഞ്ജലി



കോഴിക്കോട് 1968 സെപ്‌തംബർ 19ന് കേന്ദ്ര ജീവനക്കാർ നടത്തിയ പണിമുടക്കിൽ പങ്കെടുത്ത്‌ രക്തസാക്ഷികളായവർക്ക് ബിഎസ്എൻഎൽ ജീവനക്കാർ  സ്മരണാഞ്ജലിയർപ്പിച്ചു. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ നടന്ന സമരത്തിൽ പങ്കെടുത്ത റെയിൽവേ, കമ്പിത്തപാൽ, സെൻട്രൽ സെക്രട്ടറിയറ്റ് ജീവനക്കാരും കുടുംബാംഗങ്ങളുമടക്കം 17 പേരാണ് പൊലീസ് നടപടിയിൽ കൊല്ലപ്പെട്ടത്. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ കേന്ദ്രകമ്മിറ്റിയാണ് ദിനാചരണത്തിന് ആഹ്വാനം നൽകിയത്. ബിഎസ്എൻഎൽ സിസിഡബ്ല്യുഎഫ് അഖിലേന്ത്യാ പ്രസിഡന്റ്‌  വി എ എൻ നമ്പൂതിരി അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ ടെലിഫോൺ എക്സ്ചേഞ്ചുകൾക്കും ഓഫീസുകൾക്കും മുന്നിൽ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യാ അസി. സെക്രട്ടറി എം വിജയകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി ഭാഗ്യലക്ഷ്‌മി, ജില്ലാ പ്രസിഡന്റ്‌ കെ വി ജയരാജൻ, ജില്ലാ സെക്രട്ടറി കെ ശ്രീനിവാസൻ, കെ മോഹനൻ, പി പി സന്തോഷ് കുമാർ, നാഗൻ,  ഒ പി ഉണ്ണി, രവീന്ദ്രൻ കൽപ്പറ്റ, പി സുനിൽ കുമാർ, വി ദിനേശൻ, പി മനോജ് കുമാർ, കെ എസ് സുധീർ, എം രജീന്ദ്രൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News