പോസിറ്റീവ്‌ 412; രോഗമുക്തി 344



കോഴിക്കോട്  ജില്ലയിൽ ശനിയാഴ്‌ച 412 പേർക്കുകൂടി കോവിഡ്‌ സ്ഥിരീകരിച്ചു. സമ്പർക്കം വഴി 346 പേർക്കാണ് രോഗം. വിദേശത്തുനിന്നെത്തിയ മൂന്നുപേരും ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തിയ 19 പേരും പോസിറ്റീവായി. 44 പേരുടെ ഉറവിടം വ്യക്തമല്ല. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 3573 ആയി. 344 പേർകൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.ഗവ. മെഡിക്കൽ കോളേജിൽ 255 പേരും ഗവ. ജനറൽ ആശുപത്രിയിൽ 283 പേരുമാണ്‌ ചികിത്സയിൽ. എഫ്‌എൽടിസികൾ, സ്വകാര്യ ആശുപത്രി, വീടുകൾ എന്നിവിടങ്ങളിലാണ്‌ മറ്റു രോഗികൾ. ജില്ലയിൽ ചികിത്സയിലുള്ള മറ്റു ജില്ലക്കാരുടെ എണ്ണം 189 ആയി. മറ്റു  ജില്ലകളിൽ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം  - 59 ആണ്‌.   737 പേര്‍കൂടി നിരീക്ഷണത്തില്‍ പുതുതായി എത്തിയ 737 പേരുൾപ്പെടെ ജില്ലയിൽ 21,113 പേർ നിരീക്ഷണത്തിൽ. ഇതുവരെ   97,512 പേർ നിരീക്ഷണം പൂർത്തിയാക്കി. പുതുതായിവന്ന  348 പേരുൾപ്പെടെ 3048 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. 310 പേർ ആശുപത്രി വിട്ടു.ശനിയാഴ്‌ച 6,759 സ്രവ സാമ്പിൾ പരിശോധനക്ക്‌ അയച്ചു.  ആകെ 2,90,298 സ്രവ സാമ്പിൾ അയച്ചതിൽ  2,87,989 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതിൽ 2,77,297 എണ്ണം നെഗറ്റീവാണ്. 2,309  പേരുടെ ഫലം കൂടി ലഭിക്കാനുണ്ട്. ശനിയാഴ്‌ച വന്ന 303 പേർ ഉൾപ്പെടെ ആകെ 3,767 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്.  ഇതിൽ  593 പേർ ജില്ലാ ഭരണകേന്ദ്രം സജ്ജമാക്കിയ കോവിഡ് കെയർ സെന്ററുകളിലും 3115  പേർ വീടുകളിലും 59 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ഇതുവരെ 36,913 പ്രവാസികൾ നിരീക്ഷണം    പൂ ർത്തിയാക്കി.   Read on deshabhimani.com

Related News