പട്ടികജാതി–-വർഗ വിദ്യാർഥികൾക്കായി പഠനമുറികൾ തുറന്നു



കോഴിക്കോട്‌ പട്ടികജാതി–-വർഗ വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്തുന്നതിന് ജില്ലയിൽ ആറ്‌ പഠനമുറികൾ തുറന്നു. ‘വീടിനോടനുബന്ധിച്ച പഠനമുറിയും സാമൂഹ്യ പഠനമുറിയും' പദ്ധതിയിയിലാണിവ സജ്ജീകരിച്ചത്‌. വീഡിയോ കോൺഫറൻസ് വഴി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തു. കോട്ടൂർ പഞ്ചായത്തിലെ ചെങ്ങോട്ടുമല, നരിപ്പറ്റയിലെ വായാട്, വാണിമേലിലെ മാടാഞ്ചേരി, അടുപ്പിൽ, മടവൂരിലെ കമ്പ്രത്ത്, നന്മണ്ടയിലെ പെരിങ്ങോട് മല കോളനികളിലാണ് സാമൂഹ്യ പഠനമുറി സജ്ജീകരിച്ചത്. ചടങ്ങിൽ മന്ത്രി എ കെ ബാലൻ അധ്യക്ഷനായി. സംസ്ഥാനത്ത് 16,000 പഠനമുറികൾക്കാണ് സർക്കാർ ധനസഹായം അനുവദിച്ചതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ബാക്കിയുള്ളത് വൈകാതെ പൂർത്തിയാക്കും. 2021ൽ 8,500 പഠനമുറികൾ ആരംഭിക്കാനുള്ള പരിപാടികൾ തയ്യാറാക്കിയിട്ടുമുണ്ട്. ഒറ്റമുറി വീടുകളിലിരുന്ന് പഠിക്കാൻ കഴിയാത്ത അവസ്ഥയിൽ പലരും പഠനത്തിൽ പിന്നോട്ടുപോയിരുന്നു. ചിലർ പഠനം നിർത്തിപ്പോകുന്ന അവസ്ഥയുമുണ്ടായി.  വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്താൻ നടപ്പാക്കിയ പദ്ധതികളിൽ ശ്രദ്ധേയമായതാണ് ‘വീടിനോടനുബന്ധിച്ച പഠനമുറിയും സാമൂഹ്യ പഠനമുറിയും’.  എസ്എസ്എൽസി, പ്ലസ്ടു അടക്കമുള്ള പരീക്ഷകളിൽ കുട്ടികൾക്ക് മികച്ച വിജയം നേടാൻ കഴിഞ്ഞു. ഇതോടെ ഉപരിപഠനത്തിന് നല്ല ആത്മവിശ്വാസത്തോടെ കുട്ടികൾക്ക് അപേക്ഷിക്കാനും കഴിഞ്ഞുവെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News