മൂരാട്, പാലോളി പാലം നിർമാണം ഉടൻ



കോഴിക്കോട്‌ ഭാരത്‌മാല പദ്ധതിയിൽപെടുത്തി ആറുവരിപ്പാതയായി വികസിപ്പിക്കുന്ന ദേശീയപാത 66ലെ മൂരാട്, പാലോളി പാലങ്ങൾക്കുള്ള ടെൻഡറിന്‌ അംഗീകാരം.   ഇ 5 ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഹരിയാന കമ്പനിക്കാണ് കരാർ ലഭിച്ചതെന്ന് ദേശീയപാത അതോറിറ്റി അറിയിച്ചതായി മന്ത്രി ജി സുധാകരൻ അറിയിച്ചു. പാലങ്ങളുടെ പ്രവൃത്തി ഉടൻ ആരംഭിക്കും. എൻഎച്ച് 66 വികസനത്തിന്റെ നടപടികൾ നീണ്ടുപോയ ഘട്ടത്തിൽ മൂരാട്, പാലോളി പാലങ്ങൾ സ്റ്റാൻഡ്‌ എലോൺ പ്രൊജക്ടായി പ്രത്യേകം ഏറ്റെടുത്തു ചെയ്യാൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇവയുടെ നിർമാണത്തിന്‌ പ്രത്യേകമായി കേന്ദ്രമന്ത്രിയുടെ അനുമതി ലഭിച്ചത്. മേജർ പാലമായ മൂരാടും മൈനർ പാലമായ പാലോളിയും നിർമിക്കാൻ 68.55 കോടിയാണ് കരാർ തുക.  ഗതാഗതക്കുരുക്ക് കൊണ്ട് വീർപ്പുമുട്ടുന്ന ഈ ഭാഗത്ത് പാലങ്ങളും റോഡും ഉൾപ്പെടെ 2.100 കിലോമീറ്റർ ആറു വരിപ്പാതയായി വികസിപ്പിക്കുന്നതാണ് പ്രവൃത്തി. ദേശീയപാതയിലൂടെ സഞ്ചരിക്കുന്ന മുഴുവൻ പേരുടെയും ചിരകാല സ്വപ്നമാണ് സാക്ഷാത്കരിക്കപ്പെടുന്നതെന്ന്‌ മന്ത്രി സുധാകരൻ പറഞ്ഞു.   Read on deshabhimani.com

Related News