ബാലുശേരി 
താലൂക്കാശുപത്രിയിൽ 
തീപിടിത്തം

ബാലുശേരി താലൂക്കാശുപത്രിയിലെ ക്വാർട്ടേഴ്സിൽ പടർന്ന തീ ഫയർ 
ആൻഡ്‌ റസ്ക്യൂ ടീം അണയ്ക്കുന്നു


ബാലുശേരി ബാലുശേരി താലൂക്കാശുപത്രിയിലെ ക്വാർട്ടേഴ്സിൽ തീപിടിത്തം. വെള്ളി പകൽ ഒന്നോടെയാണ്‌ തീപിടിത്തമുണ്ടായത്. ക്വാർട്ടേഴ്സിന്റെ ജനൽ, കട്ടിള ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് തീപിടിച്ചു. നരിക്കുനിയിൽ നിന്നെത്തിയ ഫയർ ആൻഡ്‌ റസ്ക്യൂ ടീമും ആശുപത്രി ജീവനക്കാരും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. ആരെങ്കിലും സിഗരറ്റ് കുറ്റിയെറിഞ്ഞതിനെ തുടർന്ന് ചപ്പുചവറുകൾക്ക് തീപിടിച്ചതാകാം തീ പടരാൻ  ഇടയായതെന്നാണ് പ്രാഥമിക നിഗമനം. Read on deshabhimani.com

Related News