പുരസ്‌കാരം ഏറ്റുവാങ്ങി താമരശേരി താലൂക്ക്‌ ആശുപത്രി



താമരശേരി മികവിനുള്ള കായകൽപ്‌ പുരസ്‌കാരം താമരശേരി താലൂക്ക്‌ ആശുപത്രി അധികൃതർ  പി ടി എ റഹിം എംഎൽഎയിൽനിന്ന്‌ ഏറ്റുവാങ്ങി. സബ്‌ജില്ലാ തലത്തിലാണ്‌ ആശുപത്രി സംസ്ഥാനത്ത് രണ്ടാമതെത്തിയത്‌. മുൻവർഷങ്ങളിലും കായകൽപ്‌ പുരസ്‌കാരം ലഭിച്ചിരുന്നു.  2015ൽ കേരള അക്രഡിറ്റേഷൻ ഫോർ സ്റ്റാൻഡേർഡ് ഹോസ്പിറ്റൽ അംഗീകാരവും കിട്ടി. ജില്ലയിലെ പ്രധാന ആശുപത്രിയായ ഇവിടേക്ക്‌ ദിവസവും ആയിരക്കണക്കിന്‌ രോഗികളാണ്‌ എത്തുന്നത്‌. Read on deshabhimani.com

Related News